ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക പെരുന്നാളിന് കൊടിയേറി

വെള്ളിയാഴ്ച്ച രാവിലെ വി. കുർബാനക്ക് ശേഷം ഇടവക വികാരി റവ. ഫാ. ജോൺസ് ജോൺസൺന്റെയും,  റവ. ഫാ. എൽദോസ് ജോയിയുടെയും  പ്രധാന കാർമികത്വത്തിൽ കൊടിയേറ്റം നടന്നു

author-image
ബഷീര്‍ അമ്പലായി
Updated On
New Update
bahrain st peters

മനാമ: ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ ഇടവക പെരുന്നാളിന് തുടക്കം. വെള്ളിയാഴ്ച്ച രാവിലെ വി. കുർബാനക്ക് ശേഷം ഇടവക വികാരി റവ. ഫാ. ജോൺസ് ജോൺസൺന്റെയും,  റവ. ഫാ. എൽദോസ് ജോയിയുടെയും  പ്രധാന കാർമികത്വത്തിൽ കൊടിയേറ്റം നടന്നു.

Advertisment

 ഇടവക വൈസ് പ്രസിഡന്റ്‌ മനോഷ് കോര,  സെക്രട്ടറി ആൻസൺ പി. ഐസക്ക്, ട്രഷറർ സുജേഷ് ജോർജ്ജ്,  ജോയിന്റ് സെക്രട്ടറി എൽദോ വി. കെ., ജോയിന്റ് ട്രഷറർ ജെൻസൺ ജേക്കബ്,  മാനേജിങ് കമ്മറ്റി ഭാരവാഹികളായ  ബിനുമോൻ ജേക്കബ് , എബി പി. ജേക്കബ്,  എൽദോ ഏലിയാസ് പാലയിൽ, പോൾ എ റ്റി , സോനു ഡാനിയേൽ സാം,  റെൻസി തോമസ്, സന്തോഷ്‌ ആൻഡ്രൂസ് ഐസക് എന്നിവർ ചേർന്ന് നേതൃത്വം നൽകി. 

ജൂലൈ 25, 26, 27 തീയതികളിൽ വൈകിട്ട് 7:30 മുതൽ റവ. ഫാ. അതുൽ ചെറിയാൻ കുമ്പളാമ്പുഴയിൽ നയിക്കുന്ന കൺവൻഷനും, പ്രധാന പെരുന്നാൾ ദിനമായ 28ന്‌ വൈകുന്നേരം 5:30 ന് പെരുന്നാൾ കുർബാനയും തുടർന്ന് പ്രദക്ഷിണം, ചെണ്ടമേളം, ആശിർവാദം, നേർച്ച വിളിമ്പ് എന്നിവയ്ക്ക് ശേഷം കൊടിയിറക്കോട് കൂടി ഇടവക പെരുന്നാളിന് സമാപനം കുറിക്കുമെന്ന് മാനേജിങ് കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.

Advertisment