കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ ആറാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കോഴിക്കോട് ജില്ലാ പ്രവാസി  അസ്സോസിയേഷൻ അദ്ലിയ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ടു  പ്രവാസികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

author-image
ബഷീര്‍ അമ്പലായി
Updated On
New Update
kjpabhn

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി  അസ്സോസിയേഷൻ അദ്ലിയ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ടു  പ്രവാസികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.30 ദിനാറിനു മേൽ ചെലവ് വരുന്ന ടെസ്റ്റുകളാണ് സൗജന്യമായി നടത്തി കൊടുത്തത്.രാവിലെ 7 മണിമുതൽ ഉച്ചക്ക് 1 മണിവരെ നീണ്ടു നിന്ന ക്യാമ്പിൽ 400ൽ പരം പ്രവാസികള്‍ പങ്കെടുത്തു.

Advertisment

അൽ ഹിലാൽ ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ സ്വാഗതവും പ്രസിഡന്റ്‌ ജോണി താമരശ്ശേരി അധ്യക്ഷത വഹിക്കുകയും കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയും ഹോസ്പിറ്റൽ പ്രതിനിധിക്ക് ഉപഹാരം സമർപ്പിക്കുകയും ചെയ്തു.

ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് മെമ്പർ ബിജു ജോർജ്, ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, സൽമാനിയ മെഡിക്കൽ കോളേജിലെ സീനിയർ ഡോക്ടർ ആയിരുന്ന ഡോക്ടർ സന്ദു, ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി ജനറൽ സെക്രട്ടറി ശ്രീകാന്ത് ശിവൻ, വേൾഡ് മലയാളി കൌൺസിൽ സെക്രട്ടറി മോനി ഒടികണ്ടത്തിൽ, സന്ധ്യ രാജേഷ്,ലൈറ്റ് ഓഫ്  കയ്ൻഡ്നെസ്സ് സ്ഥാപകൻ സയ്യിദ് ഹനീഫ്, സാമൂഹ്യ പ്രവർത്തകർ ആയ അനിൽകുമാർ യുകെ, തോമസ് ഫിലിപ്പ്, ലാഫിങ് ക്ലബ് പ്രസിഡന്റ്‌ തോമസ് സർ, അസോസിയേഷൻ രക്ഷാധികാരി ഗോപാലൻ വി സി, ക്യാമ്പ് കൺവീനർ വികാസ്, വൈസ് പ്രസിഡന്റ്‌ അഷ്‌റഫ്‌ പുതിയ പാലം,ജോയിന്റ് സെക്രട്ടറിമാരായ റിഷാദ് വലിയകത്തു, ശ്രീജിത്ത്‌ അരകുളങ്ങര, എന്റർടൈൻമെന്റ് സെക്രട്ടറി ശ്രീജിത്ത്‌ കുറിഞ്ഞാലിയോട്, മെമ്പർഷിപ്പ് സെക്രട്ടറി ജോജീഷ് മേപ്പയൂർ,ലേഡീസ് വിംഗ് പ്രസിഡന്റ്‌ രാജലക്ഷ്മി സുരേഷ്, സെക്രട്ടറി അസ്‌ല നിസ്സാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

  സുബീഷ് മടപ്പള്ളി, ബിനിൽ, രമേശ്‌ ബേബി കുട്ടൻ,രാജേഷ്, മൊയ്‌ദീൻ, ശരത്, റീഷ്മ ജോജീഷ്, ഉപർണ ബിനിൽ എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു. ട്രെഷറർ സലീം ചിങ്ങപുരം ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപെടുത്തി.

Advertisment