ഉച്ചയ്ക്ക് 12 മുതല്‍ നാലു വരെ വിശ്രമം; കനത്ത ചൂടില്‍ നിന്നും തൊഴിലാളികളെ സംരക്ഷിക്കാന്‍ ഉത്തരവുമായി ബഹ്‌റൈന്‍ തൊഴില്‍ മന്ത്രാലയം; നിയന്ത്രണം രണ്ട് മാസത്തേക്ക്‌

വേനല്‍ച്ചൂട് പ്രമാണിച്ച് എല്ലാ വര്‍ഷവും ഏര്‍പ്പെടുത്തുന്ന തൊഴില്‍ നിയന്ത്രണങ്ങളുടെ ഭാഗമായാണ് നടപടി. നിയമലംഘകര്‍ കനത്ത ശിക്ഷ നേരിടേണ്ടി വരും.  എല്ലാ മേഖലയിലും പുറം ജോലികള്‍ ചെയ്യുന്നവര്‍ക്കാണ് നിയന്ത്രണം ബാധകമാകുന്നത്

New Update
brnwrk

മനാമ: കനത്ത ചൂടില്‍ നിന്നും തൊഴിലാളികളെ സംരക്ഷിക്കാന്‍ ബഹ്‌റൈനില്‍ പകല്‍സമയങ്ങളില്‍ തൊഴില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഉച്ചയ്ക്ക് 12 മുതല്‍ നാലു വരെ വിശ്രമസമയം അനുവദിച്ച്‌ ബഹ്റൈൻ തൊഴിൽ മന്ത്രാലയം ഉത്തരവിറക്കി. ജൂലൈ ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെയാണ് നിയന്ത്രണം.

Advertisment

വേനല്‍ച്ചൂട് പ്രമാണിച്ച് എല്ലാ വര്‍ഷവും ഏര്‍പ്പെടുത്തുന്ന തൊഴില്‍ നിയന്ത്രണങ്ങളുടെ ഭാഗമായാണ് നടപടി. നിയമലംഘകര്‍ കനത്ത ശിക്ഷ നേരിടേണ്ടി വരും.  എല്ലാ മേഖലയിലും പുറം ജോലികള്‍ ചെയ്യുന്നവര്‍ക്കാണ് നിയന്ത്രണം ബാധകമാകുന്നത്.

brnwrk 1

പിടിക്കപ്പെട്ടാൽ നിർബന്ധമായും പിഴ ഈടാക്കുമെന്ന്‌ തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ അറിയിച്ചു. സൂര്യതാപം ഏൽക്കാതിരിക്കുവാനും ഈ സാഹചര്യത്തിൽ പൊതു സമൂഹം ശ്രദ്ധിക്കണമെന്നും വാർത്താ കുറിപ്പിൽ അറിയിച്ചു

Advertisment