Advertisment

വിമൺ അക്രോസ് 'കമ്മ്യൂണിറ്റി പാൻട്രി' സംഘടിപ്പിച്ചു

കമ്മ്യൂണിറ്റി ഔട്രീച്ച് പ്രോഗ്രാമിന്റെ ഭാഗമായി ടീം വിമൻ അക്രോസ് ലൈറ്റ് ഓഫ് കൈന്ഡ്നസിന്റെ സഹകരണത്തോടെ ഇസാ ടൗണിലെ  ജുർദാബിൽ കമ്മ്യൂണിറ്റി പാൻട്രി സംഘടിപ്പിച്ചു

New Update
women across community pantry

ജുര്‍ദാബ്: കമ്മ്യൂണിറ്റി ഔട്രീച്ച് പ്രോഗ്രാമിന്റെ ഭാഗമായി ടീം വിമൻ അക്രോസ് ലൈറ്റ് ഓഫ് കൈന്ഡ്നസിന്റെ സഹകരണത്തോടെ ഇസാ ടൗണിലെ  ജുർദാബിൽ കമ്മ്യൂണിറ്റി പാൻട്രി സംഘടിപ്പിച്ചു.   വ്യത്യസ്ത ഇടങ്ങളിൽ എല്ലാ മാസവും സൗജന്യ ഭക്ഷണവും വസ്ത്രങ്ങളും സ്ത്രീകൾക്കുള്ള സാനിറ്ററി നാപ്കിനുകൾ തുടങ്ങിയവ നൽകുന്നു എന്നുള്ളതാണ് കമ്മ്യൂണിറ്റി പാൻട്രിയുടെ പ്രത്യേകത.

Advertisment

women across community pantry 1

ധാന്യങ്ങൾ, ചായപ്പൊടി, അരി, പഞ്ചസാര, നൂഡിൽസ്, പയർവർഗങ്ങൾ, ഓട്സ്, ജ്യൂസ്, വെള്ളം തുടങ്ങിയ ആവശ്യ സാധനങ്ങൾ കമ്മ്യൂണിറ്റി പാൻട്രിയിൽ വിതരണം ചെയ്യുന്നു. കുറഞ്ഞ വരുമാനം ഉള്ള തൊഴിലാളികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആണ് കമ്യൂണിറ്റി പാൻട്രി എന്ന ആശയവുമായി വിമൻ എക്രോസ് പ്രവർത്തിക്കുന്നത് . ഇതോടൊപ്പം ഉപയോഗിച്ച നല്ല വസ്ത്രങ്ങൾ സമാഹരിക്കുകയും അത് ആവശ്യമുള്ള സ്ത്രീകൾക്ക് നൽകുകയും ചെയ്യുന്നു .

 1 women across community pantry

2019-ൽ സ്ഥാപിതമായ, വിമൻ അക്രോസ്  സ്ത്രീകൾക്കായീ പ്രവർത്തിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മയാണ്. സ്ത്രീ ശാക്തീകരണവും ചാരിറ്റി  പ്രവർത്തനങ്ങളുമായി ബഹ്‌റൈന്‍ സാമൂഹിക രംഗത്ത് വിമെൻ അക്രോസ് 5 വർഷകാലമായി പ്രവര്‍ത്തിച്ച്‌ വരുന്നു. 

women across community pantry 2

സുമിത്ര പ്രവീൺ, സയീദ് ഹാനിഫ് (സ്ഥാപകൻ, ലൈറ്റ് ഓഫ് കൈന്ഡ്നസ്), പ്രവീൺ നായർ  (പ്രസിഡന്റ്, കെഎസ്‌സിഎ ബഹ്റൈൻ), ആര്‍ജെ നൂർ, വിമൻ അക്രോസ് ടീം അംഗങ്ങൾ: സിമി അശോക്, സൗമ്യ ലതീഷ്, ഷെജിൻ സുജിത്, ജസ്മ വികാസ്, ദൃശ്യ, സീർഷ, ബിജി സതീഷ്,
എന്നിവർ ഈ പരിപാടിയിൽ പങ്കെടുത്തു.

Advertisment