New Update
/sathyam/media/media_files/wdRBVtJfih1a7Eby3Iq8.jpg)
representational image
മനാമ: ബഹ്‌റൈനില്‍ തൊഴിലിടത്ത് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരനായ തൊഴിലാളി മരിച്ചു. തെലങ്കാന സ്വദേശിയാണ് മരിച്ചതെന്നാണ് സൂചന. ജനബിയയിലാണ് അപകടമുണ്ടായത്. മലിനജല ശൃംഖല നിര്‍മ്മാണസ്ഥലത്താണ് മണ്ണിടിഞ്ഞത്.
Advertisment
ശൈഖ് ഈസ ബിന്‍ സല്‍മാന്‍ ഹൈവേയ്ക്ക് സമീപം കിങ് ഫഹദ് കോസ്‌വേയിലേക്കുള്ള ഭാഗത്ത് വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായതെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മൂന്ന് തൊഴിലാളികള്‍ അപകടത്തില്‍പെട്ടു. ഇതില്‍ ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മറ്റൊരാളെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടമുണ്ടായ ഉടന്‍ രക്ഷാപ്രവര്‍ത്തകരും സിവില്‍ ഡിഫന്‍സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.