സ്വാതന്ത്ര്യ ദിനാഘോഷം: ബഹ്റൈൻ ഇന്ത്യൻ എംബസിയിൽ ദേശീയപതാക ഉയർത്തൽ ചടങ്ങ് 15ന് രാവിലെ ഏഴിന്‌

ബഹ്റൈൻ ഇന്ത്യൻ എംബസിയിൽ ദേശീയപതാക ഉയർത്തൽ ചടങ്ങ് 15ന് രാവിലെ ഏഴിന്‌

New Update
 Vinod K. Jacob

മനാമ: ഇന്ത്യൻ എംബസിയിൽ ഇന്ത്യൻ സമൂഹത്തിനായി ആഘോഷിക്കുന്ന പതാക ഉയർത്തൽ സ്ഥാനപതി വിനോദ് ജേക്കബിൻ്റെയും എംബസി ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ നടക്കും. തുടർന്ന് രാഷ്ട്രപതിയുടെ മുഖപ്രസംഗം വായിക്കും.

Advertisment

വിവിധ സ്‌കൂള്‍ കുട്ടികളുടെ ദേശീയ ഗാനാലാപനം, വിവിധ കലാപരിപാടികൾ, സ്നേഹത്തിൻ്റെയും സന്തോഷത്തിൻ്റെയും സമർപ്പണത്തിൻ്റെയും ഒത്തുചേരൽ, മധുര വിതരണം എന്നിവ നടക്കും.

ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിലെ വിവിധ സംഘടനകളുടെ ഭാരവാഹികൾക്കും പൊതു പ്രവർത്തകര്‍ക്കും ഇന്ത്യൻ സമൂഹത്തിനും ആഗസ്റ്റ് 15 രാവിലെ 7 മണിക്ക് സീഫിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ എംബസി നടത്തുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ പങ്ക് ചേരാം.

Advertisment