/sathyam/media/media_files/wPr0O6FKSBoryWcRW1Ra.jpg)
മനാമ: "പ്രവാചകൻ (സ്വ) പ്രകൃതവും പ്രഭാവവും" എന്ന പ്രമേയത്തിൽ സമസ്ത ബഹ്റൈൻ മനാമ ഏരിയ ഇർശാദുൽ മുസ്‌ലിമീൻ മദ്റസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 40 ദിവസങ്ങളിലായി നടന്നു വന്ന മീലാദ് കാമ്പയിനിൻ്റെയും നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് - 2024 ൻ്റെയും സമാപന പൊതുസമ്മേളനം മനാമ പാകിസ്ഥാൻ ക്ലബ്ബ് ഗ്രൗണ്ടിൽ വെച്ച് ഒക്ടോബർ 11ന് വൈകുന്നേരം 5 മണി മുതൽ നടത്തും.
സമസ്ത ബഹ്റൈൻ പ്രസിഡണ്ട് സയ്യിദ് ഫക്റുദ്ധീൻ കോയ തങ്ങൾ സമാപന പൊതുസമ്മേളനത്തിൻ്റെ ഉദ്ഘാടന കർമ്മം നിർവഹിക്കും. സമസ്ത ബഹ്റൈൻ കേന്ദ്ര,ഏരിയാ നേതാക്കളും മറ്റ് വിശിഷ്ട വ്യക്തിത്വങ്ങളും പരിപാടിയിൽ പങ്കെടുക്കും.
ജൂനിയർ സീനിയർ വിഭാഗങ്ങളിലായി വിദ്യാർത്ഥികളുടെ ദഫ് പ്രദർശനം, ബുർദ ആലാപനം, ഫ്ലവർ ഷോ, സ്കൗട്ട് തുടങ്ങിയവയും തിരഞ്ഞെടുക്കപ്പെട്ട കലാപരിപാടികളും, വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ്, സമ്മാന വിതരണവും നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 35107554, 34332269,39657486 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.