ബഹ്‌റൈനില്‍ 'ബിഎഫ്‌സി-കെസിഎ ഇന്ത്യന്‍ ടാലന്റ് സ്‌കാന്‍ 2024ന്' വെള്ളിയാഴ്ച തിരി തെളിയും

കെ. ‌സി. എ എല്ലാ വർഷവും കുട്ടികൾക്കായി നടത്തിവരുന്ന കലാ-സാഹിത്യ, സംസ്കാരിക ഉത്സവം 'ബി‌. എഫ്‌. സി - കെ. ‌സി. ‌എ ദി ഇന്ത്യൻ ടാലന്റ് സ്കാൻ 2024' നു  ഒക്ടോബർ 25 നു തിരിതെളിയും

New Update
kca bhn

മനാമ: കെ. ‌സി. എ എല്ലാ വർഷവും കുട്ടികൾക്കായി നടത്തിവരുന്ന കലാ-സാഹിത്യ, സംസ്കാരിക ഉത്സവം 'ബി‌. എഫ്‌. സി - കെ. ‌സി. ‌എ ദി ഇന്ത്യൻ ടാലന്റ് സ്കാൻ 2024' നു  ഒക്ടോബർ 25 (വെള്ളിയാഴ്ച)നു തിരിതെളിയും.

Advertisment

കേരള സംസ്ഥാന ഫിലിം അവാർഡ് ജേതാവും, മലയാള സിനിമയിലെ പ്രശസ്ത ഫാഷൻ ഡിസൈനറും കോസ്റ്റ്യൂം ഡിസൈനറും ആയ സഖി എൽസ മുഖ്യാതിഥിയായി പങ്കെടുക്കും.

Sakhi Elsa

പ്രമുഖ സ്കൂളുകളിലെ പ്രിൻസിപ്പൽമാർക്കൊപ്പം ബിഎഫ് സി മാർക്കറ്റിംഗ് ഹെഡ് അരുൺ വിശ്വനാഥൻ വിശിഷ്ടാതിഥിയായി  പങ്കെടുക്കും. ഉദ്ഘാടന ചടങ്ങുകൾക്കൊപ്പം ഫാഷൻ ഷോ മത്സരം സംഘടിപ്പിക്കും.

 ഏകദേശം രണ്ടു മാസത്തോളം നീണ്ടുനിൽക്കുന്ന കലാകായിക മത്സരങ്ങളിൽ ആയിരത്തോളം കുട്ടികൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Advertisment