New Update
/sathyam/media/media_files/2024/11/01/6vgRh7BrkXojHKbrE7k6.jpg)
മനാമ: ബഹ്റൈനിൽ നിരവധി സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന ലൈറ്റ്സ് ഓഫ് കൈൻഡ്സ് ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ ലേബർ ക്യാമ്പുകളിൽ ഫുഡ് വിതരണം നടത്തി.
Advertisment
എല്ലാവർഷവും ദീപാവലി ദിനത്തിൽ ലൈറ്റ്സ് ഓഫ് കൈൻഡ്നസ് സ്പെഷ്യൽ ഫുഡ് വിതരണം നടത്തി വരുന്നു. മനാമയിലെ വിവിധ ഭാഗങ്ങളിലെ ലേബർ ക്യാമ്പുകളിൽ മധുര പലഹാരങ്ങൾ, വെള്ളം തുടങ്ങിയവ അടക്കമുള്ള ഭക്ഷണ പാക്കറ്റുകൾ ആണ് വിതരണം ചെയ്തത്.
ലൈറ്റ് ഓഫ് സ്ഥാപകനും സാമൂഹ്യപ്രവർത്തകനുമായ സൈദ് ഹനീഫ്, അബ്ദുൽ ഖാദർ, എന്നിവർ ചടങ്ങിൽ പങ്കെടുക്കുകയും തൊഴിലാളികൾക്ക് ദീപാവലി ആശംസകൾ സന്ദേശവും നൽകുകയും ചെയ്തു.