ബഹ്റൈൻ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ബാംസുരി സീസൺ 2 വെള്ളിയാഴ്ച

ബഹ്റൈൻ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ബാംസുരി സീസൺ 2 വെള്ളിയാഴ്ച

New Update
bakbmc

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ ) സംഘടിപ്പിക്കുന്ന മെംബേർസ് നൈറ്റ് ബാംസുരി സീസൺ ടു (സപ്പോർട്ടഡ് ബൈ ജീൻസ് അവന്യു) ഇൻ അസോസിയേഷൻ വിത്ത് ഐമാക്ക് ബി.എം.സി വെള്ളിയാഴ്ച (15) വൈകീട്ട് 5 മണി മുതൽ  കെ.സി.എ  ഹാളിൽ (ബഹ്റൈൻ കേരളീയ സമാജത്തിനടുത്ത്)  നടക്കുമെന്ന് ഭാരവാഹികൾ  അറിയിച്ചു.

Advertisment

കെ.പി.എഫ് മെമ്പർമാരും കുടുംബാംഗങ്ങളും അണിയിച്ചൊരുക്കുന്ന വിവിധ കലാപരിപാടികളായ  നൃത്ത നൃത്ത്യങ്ങൾ, തിരുവാതിര, ഒപ്പന, കരോക്കെ ഗാനങ്ങൾ, മിമിക്രി മുതലായവയും ആരവം നാടൻ പാട്ട് സംഘം അണിയിച്ചൊരുക്കുന്ന നാടൻ പാട്ടുകളും  ഉണ്ടായിരിക്കുന്നതാണെന്ന്   പ്രോഗ്രാം കൺവീനർ അരുൺ പ്രകാശ്, കെ.പി. എഫ്  പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ, ജനറൽ സെക്രട്ടറി ഹരീഷ് പി.കെ, ട്രഷറർ ഷാജി പുതക്കുടി എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

 വൈകീട്ട്  5 മണി മുതൽ ആരംഭിക്കുന്ന പ്രോഗ്രാമിന് ഏവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും  ഭാരവാഹികൾ അറിയിച്ചു.

Advertisment