ബഹ്റൈൻ നോൺ റസിഡൻ്റ് തമിഴ് ഇന്ത്യൻസ് അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

New Update
blood camp jkghl

മനാമ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയായിരുന്ന അന്തരിച്ച കലൈഞ്ചർ ഡോ. കരുണാനിധിയുടെ സ്മരണയ്ക്കായി നോൺ-റസിഡന്റ് തമിഴ് ഇന്ത്യൻ അസോസിയേഷൻ ബഹ്റൈൻ ബുസൈതീനിലെ കിംഗ് ഹമദ് ആശുപത്രിയിൽ  രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജൂൺ 3-ന്, കരുണാനിധിയുടെ 102-ാം ജന്മദിനത്തോടനുബന്ധിച്ച് നടന്ന ക്യാമ്പിൽ  74 പേർ രക്തം ദാനം ചെയ്തു.

Advertisment


പരിപാടിയിൽ ബഹ്‌റൈനിലെ NRTIA പ്രസിഡന്റ്  മുഹമ്മദ് ഹുസൈൻ മാലിം, ബഹ്‌റൈനിലെ NRTIA അസിസ്റ്റന്റ് പ്രസിഡന്റ് കരുണാനിധി,  പരിപാടിയുടെ കോർഡിനേറ്റർമാരും സംഘാടകരുമായ  മന്നായ് മുബാറക്, ഇസ്മായിൽ എന്നിവർ നേതൃത്വം നൽകി.