/sathyam/media/media_files/2025/05/11/tByjW1ks8mpSnteVZLJn.jpg)
മനാമ : കെ പി സി സി നേതൃത്വ നിരയിലേക്ക് കരുത്തരും, ശക്തരുമായ നേതാക്കളെ പ്രഖ്യാപിച്ച എ ഐ സി സി തീരുമാനത്തെ ബഹ്‌റൈൻ ഒഐസിസി സ്വാഗതം ചെയ്തു. പുതിയ നേതൃത്വത്തിലെ എല്ലാ നേതാക്കളും വിവിധ കാലഘട്ടങ്ങളിൽ ബഹ്‌റൈൻ സന്ദർശിക്കുകയും, ഒഐസിസി യുടെ വിവിധ പരിപാടികളിൽ പങ്കെടുത്തനേതാക്കളും ആണ്.
പേരാവൂർ എം എൽ എ യും, മുൻ കണ്ണൂർ ഡി സി സി പ്രസിഡന്റും ആയ അഡ്വ. സണ്ണി ജോസഫ് ഏതാനും മാസങ്ങൾക്ക് മുൻപ് ആണ് ബഹ്‌റൈൻ സന്ദർശിച്ചത്. യൂ ഡി എഫ് കൺവീനർ അഡ്വ. അടൂർ പ്രകാശ്, കെ പി സി സി വർക്കിംഗ് പ്രസിഡന്റ് മാരായ പി സി വിഷ്ണുനാഥ് എം എൽ എ, അഡ്വ. എ പി അനിൽ കുമാർ, ഷാഫി പറമ്പിൽ എം പി എന്നിവർ ബഹ്‌റൈൻ ഒഐസിസിയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാക്കൾ ആണ്.
പുതിയ നേതൃത്വനിരയെ പ്രഖ്യാപിച്ച എ ഐ സി സി തീരുമാനത്തെ സ്വാഗതം ചെയ്തു കൊണ്ട് ഒഐസിസി ഓഫീസിൽ നടന്ന മധുരം വിതരണ ചടങ്ങിലും, ആഘോഷ പരിപാടി കളിലും ഒഐസിസി ആക്ടിങ് പ്രസിഡന്റ് ബോബി പാറയിൽ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി സ്വാഗതം പറഞ്ഞു. ഒഐസിസി മിഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ഒഐസിസി നേതാക്കൾ ആയ അലക്സ് മഠത്തിൽ, സൽമാനുൽ ഫാരിസ്, നിസാർ കുന്നംകുളത്തിങ്ങൽ, റംഷാദ് അയിലക്കാട്, ജോയ് ചുനക്കര, വില്ല്യം ജോൺ, ചന്ദ്രൻ വളയം തുടങ്ങിയവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us