മനാമ: ബഹ്‌റൈനിലെ പാലക്കാട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പാലക്കാട് പ്രവാസി അസോസിയേഷനും,പ്രമുഖ ട്രാവൽ കമ്പനിയായ അൽ സബീൽ ടൂർസും സംയുക്തമായി സംഘടിപ്പിച്ച "വേൾഡ് ആർട്ട് ഡേ" മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം ഏപ്രിൽ 18 വെള്ളിയാഴ്ച്ച,അദ്‌ലിയ സെഞ്ച്വറി റെസ്റ്റോറന്റ് പാർട്ടി ഹാളിൽ നടന്ന ചടങ്ങിൽ ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ,എയർ ഇന്ത്യ എക്സ്പ്രസ്സ് സെയിൽസ് മാനേജർ എ കെ നാരായണ മേനോൻ, അൽ സബീൽ ടൂർസ് ഡയറക്ടർ അജിത്,അസോസിയേഷൻ പ്രതിനിധികളായ ജയശങ്കർ,ശ്രീധർ തേറമ്പിൽ മറ്റു പ്രവർത്തക സമിതി അംഗങ്ങൾ എന്നിവർ ചേർന്ന് സമ്മാനിച്ചു.
/sathyam/media/media_files/2025/04/20/mEpUdgLFP1LAnd8UsgpZ.jpg)
ചടങ്ങിൽ വിധികർത്താക്കളായ സൗമി മൊണ്ഡൽ , ശാലിനി ദാമോദർ, പല്ലവി അനിൽ കുക്കാനി എന്നിവരെയും,വയലിൻ കലാകാരി കുമാരി ദിയ വിനോദിനേയും ഉപഹാരം നൽകി ആദരിച്ചു.തുടർന്ന് അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാ പരിപാടികളും, വിഷു സദ്യയും ഉണ്ടായിരുന്നു, രശ്‌മി ശ്രീകാന്ത്, ഹർഷ പ്രദീപ് എന്നിവർ അവതാരകരായിരുന്ന പരിപാടി കൺവീനർമാരായ ജയറാം രവി,സതീഷ്,പ്രസാദ് തുടങ്ങിവർ നിയ്രന്തിച്ചു.
/sathyam/media/media_files/2025/04/20/3rduaxDg0kuI7s0TPIj0.jpg)
മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും, വിജയികൾക്കും, രക്ഷിതാക്കൾക്കും പാലക്കാട് പ്രവാസി അസോസിയേഷൻ പ്രവർത്തക സമിതിയും അൽ സബീൽ ടൂർസും പ്രത്യേക നന്ദിയും,അഭിനന്ദനങ്ങളും അറിയിച്ചു.