ബഹ്‌റൈൻ : കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയും, പ്രതിപക്ഷനേതാവും കറകളഞ കമ്മ്യൂണിസ്റ്റുമായ വി.എസ് അച്ചുതാനന്ദൻ്റെ നിര്യാണത്തിൽ സാംസ സാംസ്കാരിക സമിതി അനുശോചനം രേഖപ്പെടുത്തി. പ്രസിഡണ്ട് ബാബു മാഹി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന അനുശോചന യോഗത്തിൽ ജനറൽ സെക്രട്ടറി അനിൽകുമാർ എ.വി. സ്വാഗതം പറഞ്ഞു.
ഉപദേശക സമിതി അംഗം വത്സരാജൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. 102 വയസ് വരെ ജീവിച്ച ഒരു സമര പോരാളി കേരളത്തിൻ്റെ ചരിത്ര നിർമ്മിതിയിൽ നിസ്തുലമായ സേവനം നൽകിയ ജനകീയനായ നേതാവ് , അദ്ദേഹത്തിൻ്റെ മരണം അംഗീകരിക്കാൻ കേരളീയ സമൂഹം തയ്യാറായിരുന്നില്ല എന്നത് തിരുവനന്തപുരം മുതൽ ആലപ്പുഴ വരെ ദേശീയ പാതയുടെ ഇരു വശങ്ങളിലും കൂടിയ ആബാലവൃദ്ധം ജനങ്ങൾ നേർസാക്ഷ്യമായി. തോരാത്ത മഴയെ കൂസാതെ മണിക്കുറുകളോളം തങ്ങളുടെ പ്രിയ നേതാവിനെ ഒരു നോക്ക് കാണാൻ അന്തിമോപചാരമർപ്പിക്കാൻ പുഷ്പചക്രങ്ങളും പുഷ്പവൃഷ്ടിയുമായി ഊണില്ലാതെ, ഉറക്കമില്ലാതെ കാത്ത് നിന്നത് വി.എസിൻ്റെ ജനകീയ മുഖം കാട്ടിത്തന്നു.
ജീവിതം സമരവും സമരം ജീവിതവുമാക്കിയ നേതാവിൻ്റെ വിയോഗം കേരളത്തിൻ്റെ രാഷ്ട്രീയ നഭോമണ്ഡലം അപരിഹാര്യമായ ശ്യൂന്യത സൃഷ്ടിക്കും എന്ന് യോഗം അഭിപ്രായപ്പെട്ടു. ട്രഷറർ റിയാസ് കല്ലമ്പലം, ഉപദേശക സമിതി അംഗം മുരളികൃഷ്ണൻ, ജേ ഖബ് കൊച്ചുമ്മൻ , മനീഷ് പൊന്നോത്ത് , വിനിത് മാഹി, സുധി ചിറക്കൽ, സുനിൽ നീലച്ചേരി, ഹർഷൻ എന്നിവർ സംസാരിച്ചു.