/sathyam/media/media_files/2025/09/18/onam-mahasa-2025-09-18-13-57-54.jpg)
മനാമ: സീറോ മലബാർ സൊസൈറ്റിയുടെ (സിംസ്) ഈ വർഷത്തെ ഓണം മഹാ സദ്യ സെപ്റ്റംബർ 12 വെള്ളിയാഴ്ച ബഹ്‌റൈനിലെ അധാരി പാർക്ക് ന്യൂ സീസൺ ഹാളിൽ വെച്ച് നടത്തപ്പെട്ടു. സീറോ മലബാർ സൊസൈറ്റിയുയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അണിയിച്ചൊരുക്കിയ സിംസ് ഓണം മഹാ സദ്യയിൽ 2000 ത്തോളം അതിഥികൾ പങ്കെടുത്തു.
ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള ഭദ്ര ദീപം തെളിയിച്ചു ഉദ്‌ഘാടനം ചെയ്ത സിംസ് മഹാ സദ്യയിൽ, ബഹ്‌റൈനിലെ പ്രമുഖ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ കെ ജി ബാബുരാജ്, സൈന്റ്റ് മേരീസ് ഓർത്തഡോൿസ് പള്ളി വികാരി fr. ജേക്കബ് തോമസ്, ബിഎംസി ചെയര്മാന് ഫ്രാൻസിസ് കൈതാരത്, വര്ഗീസ് കാരക്കൽ എന്നിവർക്കൊപ്പം ബഹ്‌റൈനിലെ വിവിധ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു.
സിംസ് പ്രസിഡന്റ് ഷാജൻ സെബാസ്റ്യൻ, ജനറൽ സെക്രട്ടറി സബിൻ കുര്യാക്കോസ്, മറ്റു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജസ്റ്റിൻ ഡേവിസ്, അജിഷ് ടോം, ജോബി ജോസഫ്, സിജോ ആന്റണി, ജെയ്‌മി തെറ്റയിൽ, ജിജോ ജോർജ്, പ്രേംജി ജോൺ, റെജു ആൻഡ്രൂ, കോർ ഗ്രൂപ്പ് ചെയര്മാന് പോളി വിതയത്തിൽ, ഓണം ജനറൽ കൺവീനർ ജോയ് തരിയത്, ഓണം സദ്യ കൺവീനർ റോയ് ജോസഫ്, സജു സ്റ്റീഫൻ, പോൾ ഉരുവത്, ജിമ്മി ജോസഫ്, ബെന്നി വര്ഗീസ്, p t ജോസഫ്, ജേക്കബ് വാഴപ്പള്ളി, സോജി മാത്യു, ജസ്റ്റിൻ ജോർജ്, ജിബി അലക്സ്, എന്നിവർക്കൊപ്പം സിംസ് ഓണം കമ്മിറ്റി അംഗങ്ങളും സദ്യയ്ക്ക് നേതൃത്വം നൽകി.
25 ൽ പരം വിഭവങ്ങൾ അടങ്ങിയ വിഭവ സമൃദ്ധമായ സദ്യയാണ് സിംസ് ഈ വര്ഷം അണിയിച്ചൊരുക്കിയത്. സിംസ് മ്യൂസിക് ക്ലബ് അണിയിച്ചൊരുക്കിയ ഗാന മേളയും, സിംസ് ലേഡീസ് വിങ് അണിയിച്ചൊരുക്കിയ ഓണ പൂക്കളവും, മാവേലിയും, ഓണം ഫോട്ടോ കോർണറും സിംസ് ഓണസദ്യയുടെ മാറ്റു കൂട്ടി.