മനാമ : ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് ഇടവകയുടെ 2025 വർഷത്തേക്കുള്ള ഭരണ സമിതിഅധികാരമേറ്റു.
പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ മലങ്കര അഫയേഴ്സ് സെക്രട്ടറി അഭിവന്ദ്യ മർക്കോസ് മോർ ക്രിസ്റ്റഫോറോസ് മെത്രാപ്പോലീത്തായുടെയും, ഇടവക വികാരി റവ. ഫാ. ജോൺസ് ജോൺസൺ അച്ചന്റെയും മഹനീയ സാന്നിധ്യത്തിൽ ജനുവരി 1 പുതുവത്സരത്തോടാനുബന്ധിച്ച് നടന്ന വി. കുർബാനാനന്തരമാണ് അധികാരം ഏറ്റെടുത്തത്
അഭിവന്ദ്യ മർക്കോസ് മോർ ക്രിസ്റ്റഫോറോസ് തിരുമേനി, ബഹുമാനപ്പെട്ട ഇടവക വികാരി ജോൺസ് ജോൺസൺ അച്ചൻ, സെക്രട്ടറി മനോഷ് കോര, മുൻ സെക്രട്ടറി ആൻസൺ ഐസക്ക് എന്നിവർ പുതുവത്സര ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.
പ്രസിഡന്റ് റവ. ഫാ. ജോൺസ് ജോൺസൺ, വൈസ് പ്രസിഡന്റ് ആയി ബെന്നി. പി. മാത്യു., സെക്രട്ടറി, മനോഷ് കോര, ട്രഷറർ ജെൻസൺ ജേക്കബ്, ജോയിന്റ് സെക്രട്ടറി എൽദോ വി. കെ, ജോയിന്റ് ട്രഷറർ സാബു പൗലോസ്, കമ്മറ്റി അംഗങ്ങളായ ബിജു തേലപ്പിള്ളി ജേക്കബ്, ലിജോ. കെ. അലക്സ്, ജയമോൻ തങ്കച്ചൻ, ലൗലി എം. ജോസഫ്, പ്രിനുമോൻ കുര്യൻ, ജിനോ സ്കറിയ, എക്സ് ഓഫീഷ്യോ ആയി ആൻസൺ ഐസക്ക് എന്നിവർ ചുമതല ഏറ്റെടുത്തു.