ബഹ്റൈൻ പ്രതിഭ മനാമ മേഖല സമ്മേളനം നടന്നു

New Update
96ebd5dc-7ef0-4958-9566-7bdb940792f6

ബഹ്റൈൻ : ബഹ്റൈൻ പ്രതിഭ മുപ്പതാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി മനാമ മേഖല സമ്മേളനം 2025  ഒക്ടോബർ 31ന്   പ്രശാന്ത് നാരായണൻ നഗറിൽ  (പ്രതിഭ സെന്റർ ) നടന്നു. 

Advertisment

പ്രതിഭ  മുഖ്യ രക്ഷാധികാരി അംഗം  ബിനു മണ്ണിൽ ഉദ്‌ഘാടനം ചെയ്തു. മേഖല സെക്രട്ടറി നിരൺ സുബ്രഹ്മണ്യൻ പ്രവർത്തന റിപ്പോർട്ടും , കേന്ദ്ര കമ്മിറ്റി ജോയിൻ്റ് സെക്രട്ടറിയും രക്ഷാധികാരി സമിതി അംഗവുമായ കെ. വി. മഹേഷ്‌ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. പ്രതിഭ രക്ഷാധികാരി സമിതി അംഗംവും ലോക കേരള സഭ അംഗങ്ങളുമായ സി. വി. നാരായണൻ , സുബൈർ കണ്ണൂർ , പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മോറാഴ, രക്ഷാധികാരി സമിതി അംഗങ്ങളായ എൻ കെ. വീരമണി, എൻ വി ലിവിൻ കുമാർ, ഷീജ വീരമണി എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. 

4b7d46f1-e263-4365-b6d2-54531f256bd9

എൻ വി ലിവിൻ കുമാർ , അനീഷ് കരിവെള്ളൂർ, റാഫി കല്ലിങ്ങൽ , സുജിത രാജൻ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. സ്വാഗതം സംഘം ചെയർപേഴ്സൺമഹേഷിയോഗി ദാസൻ സ്വാഗതം ആശംസിച്ചു. രക്തസാക്ഷി പ്രമേയം രാജേഷ് അറ്റാച്ചേരി അനുശോചന പ്രമേയംശശി കണ്ണൂർ അവതരിപ്പിച്ചു.  

സമ്മേളന നഗരിയിൽ പ്രതിഭ ശാസ്ത്ര ക്ലബിന്റെ സഹകരണത്തോടെ കുട്ടികൾ തയാറാക്കിയ ശാസ്ത്ര ലേഖനങ്ങളുടെ പ്രദർശനവും ഒരുക്കിയിരുന്നു.മനാമ മേഖല സ്വരലയ ഗായകസംഘം അവതരിപ്പിച്ച സ്വാഗത ഗാനങ്ങളും സമ്മേളനത്തിന് മാറ്റേകി. 

f409dcbe-50e0-4b4d-aea5-0ea7f415f90c

സമ്മേളനം 2025- 2027 പ്രവർത്തന വർഷത്തേക്കുള്ള 21 അംഗ മേഖല കമ്മറ്റിയെ തിരഞ്ഞെടുത്തു.
ഭാരവാഹികളായി രാജേഷ് അറ്റാച്ചേരി (സെക്രട്ടറി) , നുബിൻ അൻസാരി (പ്രസിഡണ്ട്), ശശി കണ്ണൂർ( ട്രഷറർ ), ജീവൻ കല്ലറ (ജോയിൻ്റ് സെക്രട്ടറി), സരിത കുമാർ  (വൈസ് പ്രസിഡണ്ട്) , ഷനിൽ കുമാർ  ( മെമ്പർഷിപ്പ് സെക്രട്ടറി ) സൗമ്യ പ്രദീപൻ ( അസി : മെമ്പർഷിപ്പ് സെക്രട്ടറി )

75a9decd-acbb-441d-828e-265ea7078ed2

എക്സിക്യൂട്ടിവ് അംഗങ്ങൾ 
സുജിത രാജൻ,ദീപ്തി രാജേഷ്,ജിമേഷ് പാലേരി,ശർമിള ശൈലേഷ്,നിരൺ സുബ്രഹ്മണ്യൻ, അബൂബക്കർ പട്ട്ള, സ്വദിക് തെന്നല, അരുൺകുമാർ പി വി,ലിനീഷ് കാനായി, മനോജ് പോൾ, സുഭാഷ് ചന്ദ്രൻ, തുഷാര രതീഷ്,
ശ്രീജേഷ് വടകര,ശിഹാബ് മരയ്ക്കാർ

Advertisment