ബഹ്റൈൻ: തിരൂർ കൂട്ടായ്മ കെ.സി.എ ഹാളിൽ വെച്ച് സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ ബഹ്റൈനിലെ ജീവകാരുണ്യ,രാഷ്ട്രീയ,സാംസ്കാരിക, രംഗത്തെ പ്രമുഖ നേതാക്കൾ പങ്കെടുത്തു. അഷ്റഫ് കുന്നത്ത് പറമ്പിലിന്റെ അധ്യക്ഷതയിൽ ഉബൈദ് ദാരിമി ഉദ്ഘാടനവും റമളാൻ സദ്ദേശ പ്രഭാഷണവും നിർവ്വഹിച്ചു.
/sathyam/media/media_files/2025/03/13/d26Tx23bGuOh3fzp8sNq.jpg)
കൂട്ടായ്മയുടെ രക്ഷാധികാരികളായ ഷമീർ പൊറ്റചോല വാഹിദ് ബിയ്യാത്തിൽ, അഷ്റഫ് പൂക്കയിൽ എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. സെക്രട്ടറി പി.മുജിബ് റഹ്മാൻ സ്വാഗതവും അനൂപ് റഹ്മാൻ നന്ദിയും പറഞ്ഞു.
/sathyam/media/media_files/2025/03/13/pUMLwEh2uHLu3ELybur0.jpg)
ഇബ്രാഹിം പാറപ്പുറം,റമീസ്,ഇസ്മായിൽ,മമ്മുക്കുട്ടി, സതീശൻ, ഇബാഹിം,താജുദ്ധീൻ, ശ്രീനിവാസൻ,മുസ്തഫ അക്ബർ, റിയാസുദ്ധീൻ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
.