മനാമ: ജീവിത സാഹചര്യം മൂലം 33 വർഷത്തോളമായി നാട്ടിൽ പോകാനാകാത്ത തിരൂർ സ്വദേശി മണികണ്ഠൻ പടിഞ്ഞാറെക്കരക്ക് ബഹ്റൈൻ തിരൂർ കൂട്ടായ്മ വിമാന ടിക്കറ്റ് നൽകി.
മുഖ്യ രക്ഷാധികാരികളായ വാഹിദ് വൈലത്തൂർ, അഷ്‌റഫ് പൂക്കയിൽ, വൈസ് പ്രസിഡണ്ട് നജ്ബുദീൻ, എക്സിക്യൂട്ടീവ് അഗം മൗസൽ മൂപ്പൻ, ഷാഫി ചെമ്പ്ര എന്നിവരുടെ സാനിധ്യത്തിൽ കൂട്ടായ്മ പ്രസിഡന്റ് അഷ്‌റഫ് കുന്നത്തുപറമ്പിൽ ആണ് ടിക്കറ്റ് മണികണ്ഠന് കൈമാറിയത്.
സുമസ്സുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്താൽ മറ്റു യാത്രാ രേഖകളും ശെരിപ്പെടുത്തിയ മണികണ്ഠൻ ഈ മാസം 20ന് നാട്ടിലേക്ക് യാത്രയാകും.