/sathyam/media/media_files/2025/12/04/bd0970e8-7d18-4d35-b2db-56d7ac711d4b-2025-12-04-14-59-13.jpg)
മനാമ: ബഹ്റൈൻ എന്ന പവിഴ ദ്വീപിൽ ആളും ആരവവും അരങ്ങും ഒരുങ്ങിക്കഴിഞ്ഞു, സോപാനം വാദ്യകലാസംഘത്തിന്റെ നേതൃത്വത്തിൽ കോൺവെക്സ് മീഡിയ ഇവൻ്റ്സിൻ്റെ സഹകരണത്തിൽ ഇന്ത്യക്ക് പുറത്തുനടക്കുന്ന ഏറ്റവും വലിയ മേളകലാവിരുന്നിന് ഇനി മണിക്കൂറുകൾ മാത്രം. ടുബ്ലി അദാരിപാർക്ക് ഗ്രൗണ്ടിൽ ബഹറിനിലെ ഏറ്റവും വലിയ സാംസ്കരിക വേദിയുടെ അരങ്ങ് നിർമ്മാണം അവസാനഘട്ടത്തിലാണ്. ഡിസംബർ 5 വെള്ളി വൈകീട്ട് കൃത്യം 4 മണി മുതൽ ലോകമേള കലാ ചരിത്രത്തിലെ വിസ്മയകരമായൊരു ഏടിന് പവിഴദ്വീപ് സാക്ഷിയാകും..
വാദ്യസംഗമത്തിൽ പങ്കെടുക്കാനായി പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, പത്മശ്രീ ജയറാം, കാഞ്ഞിലശ്ശേരി പത്‌മനാഭൻ, അമ്പലപ്പുഴ വിജയകുമാർ, മട്ടന്നൂർ ശ്രീരാജ്, മട്ടന്നൂർ ശ്രീകാന്ത്, ചിറക്കൽ നിധീഷ്, വെള്ളിനേഴി രാംകുമാർ, മട്ടന്നൂർ അജിത്ത്, കടന്നപ്പള്ളി ബാലകൃഷ്ണ മാരാർ, കൊരയങ്ങാട് സാജു, അരവിന്ദൻ കാഞ്ഞിലശ്ശേരി എന്നിവരടക്കം മുപ്പതോളം കലാകാരന്മാർ ബഹറിനിൽ എത്തിചേർന്നു. കലാകാരന്മാർക്ക് ഊഷ്മളമായ സ്വീകരണമാണ് ബഹറിൻ എയർപോർട്ടിൽ സോപാനം കുടുംബാംഗങ്ങൾ ഒരുക്കിയത്.
പ്രശസ്ത ഗായിക ലതിക ടീച്ചർ, ഗായകരായ ഏലൂർ ബിജു, മിഥുൻ ജയരാജ് എന്നിവർ വ്യാഴാഴ്ച രാവിലെ എത്തിച്ചേരും. മുന്നൂറിൽ പരം വാദ്യകലാകാരന്മാർ അണിനിരക്കുന്ന വമ്പിച്ച പഞ്ചാരിമേളം, എഴുപതിൽപരം കലാകാരന്മാർ പങ്കെടുക്കുന്ന സോപാനസംഗീതം, നൂറിൽപരം നർത്തകരുടെ വർണ്ണോത്സവം എന്നിവയുടെ പരിശീനങ്ങൾ വിവിധ ഭാഗങ്ങളിൽ പുരോഗമിക്കുന്നു.
വിപുലമായ സംഘാടകസമിതി അണിയറ ഒരുക്കങ്ങൽ സജീവമായി മുന്നേറുന്നു പതിനായിരത്തോളം ആസ്വാദകരെ പ്രതീക്ഷിക്കുന്ന വാദ്യസംഗമത്തിൽ ബഹറിനിൽ ഇതുവരെ നിർമ്മിച്ചതിലെ പടുകൂറ്റൻ വേദിയുടെ നിർമ്മാണം പൂർണ്ണതയിൽ എത്തുമ്പോൾ വാദ്യസംഗമം മറ്റൊരു ദൃശ്യവ്സ്മയമായി മാറും.
സോപാനം വാദ്യകലാസംഘത്തിൽ പരിശീലനം നേടിയ 53 പുതുമുഖങ്ങൾ സോപാന സംഗീതത്തിലും, പഞ്ചാരിമേളത്തിലുമായി വാദ്യകലാരംഗത്തേക്ക് അരങ്ങേറുന്നു എന്നതും
പ്രത്യേകതയാണ്.
വെള്ളിയാഴ്ച വൈകിട്ട് 4 മണി മുതൽ മട്ടന്നൂർ ശ്രീരാജ്, ചിറക്കൽ നിധീഷ് എന്നിവരുടെ തായമ്പകയോടെ ആരംഭിക്കുന്ന വാദ്യസംഗമത്തിൽ നൂറിൽ പരം നർത്തകരുടെ വർണ്ണോത്സവം നൃത്തപരിപാടിയും, തുടർന്ന് വർണ്ണാഭ ഘോഷയാത്രയും നടക്കും. എഴുപതിൽ പരം കലാകാരന്മാരുടെ സോപാനസംഗീതം അമ്പലപ്പുഴ വിജയകുമാറും, ഏലൂർ ബിജുവും, സന്തോഷ് കൈലാസും നയിക്കും. തുടർന്ന് മട്ടന്നൂർ ശങ്കരൻ കുട്ടിമാരാരും ചലച്ചിത്രതാരം ജയറാമും ഒരുക്കുന്ന പഞ്ചാരി മേളത്തിൽ മുന്നൂറിൽ പരം കലാകാരന്മാർ പങ്കെടുക്കും. ഗായിക ലതിക ടീച്ചറും, ഗായകൻ മിഥുൻ ജയരാജും നയിക്കുന്ന കാതോടു കാതോരം സംഗീത പരിപാടിയോടെ ഈവർഷത്തെ വാദ്യസംഗമത്തിനു പരിസമാപ്തിയാകും.
സോപാനം ഡയറക്ടറും ഗുരുവുമായ ഗുരു സന്തോഷ് കൈലാസിന്റെയും കോൺവെക്സ് അജിത്ത് നായരുടേയും നേതൃത്വത്തിൽ, ചന്ദ്രശേഖരൻ ചെയർമാനും ജോഷി ഗുരുവായൂർ.കൺവീനറുമായ 300 അംഗ സംഘാടക സമിതിയാണ് വാദ്യസംഗമം 2025ൻ്റെ സംഘാടകർ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us