/sathyam/media/media_files/2025/03/03/8xj2u8MCXn4OfObzTLjX.jpg)
മനാമ: മനാമ സെൻട്രൽ മാർക്കറ്റിൽ സ്ഥിതിചെയുന്ന അൽ ബുസ്താനി ഫുഡ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും മൊത്തവ്യാപാരിയുമായ അബ്ദുൽ റെദ അബുൽ ഹസ്സന മനാമ സെൻട്രൽ മാർക്കറ്റ് എം സി എം.എ.ഭാരവാഹികൾ ആദരിച്ചു.
ബഹ്‌റൈനിലെ തന്നെ അമ്പത് വ്യവസായികളിൽ നിന്നുമാണ് അൽ ബുസ്ഥാനി ഗ്രുപ്പ് മാനേജിംഗ് ഡയറക്ടർ അബ്ദുൽ റെദ അബ്ദുൽ ഹസ്സനെ തിരഞ്ഞെടുത്തത്. സെൻട്രൽ മാർക്കറ്റിലെ ഫുഡ് സ്റ്റഫ് ബിസിനസ് പ്രമുഖ മൊത്തകച്ചവടം നടത്തുന്ന ബഹ്റൈൻ സ്വദേശിയാണ് അബ്ദുൽ റെദ അബുൽ ഹസ്സൻ.
ജീവകാരുണ്യ രംഗത്തും മലയാളികൾക്ക് ഏറെ തുണ നൽകിയിട്ടുണ്ട് ഒട്ടനവധി മലയാളികൾ അദ്ദേഹത്തിൻ്റെ കീഴിൽ പതിറ്റാണ്ടുകളായി ജോലി എടുക്കുന്നുണ്ട് മലയാളികളെ ഏറെ വിശ്വസിക്കുന്നത് വിശ്വസ്ഥതയാണെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. മലയാളികളുടെ സെൻട്രൽ മാർക്കറ്റ് കൂട്ടായ്മ തുടക്കം കുറിച്ച മുതൽ ഏറെ സഹായങ്ങൾ നൽകുന്നതിൽ അദ്ദേഹം മുൻഗണന നൽകി വരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us