ഗായകനും ഗാനരചയിതാവുമായ ജാസി ഗിഫ്റ്റിന് ആദരവുമായി ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ഭാരവാഹികൾ

author-image
ബഷീര്‍ അമ്പലായി
Updated On
New Update
gasigift jnckcn

ബഹ്റൈൻ : ബഹ്റൈനിലെ കച്ചവട മേഘലയിലെ കൂട്ടായ്മയായ ബി എം ബി എഫിൻ്റെ നേതൃത്വത്തിൽ ഡോ ജാസി ഗിഫ്റ്റിനെ ആദരിച്ചു. 2003 ൽ ബഹ്റൈനിൽ കൊണ്ടുവന്നിട്ടുള്ള മലയാളി ബിസിനസ് ഫോറം ഇത്തവണ പ്രതിഭ റിഫയൂണിറ്റാണ് വരവേറ്റത്.

Advertisment

അന്നും ഇന്നും അദ്ദേഹത്തിൻ്റെ ഗാനങ്ങൾ തുല്യതയില്ലാത്ത സ്വീകാര്യതയാണ് മലയാളികളിൽ ആവേശം കൊള്ളിക്കുന്നതെന്ന് ഫോറം ജനറൽ സെക്രട്ടറി ബഷീർ അമ്പലായി സദസ്സിനെ ഓർമിപ്പിച്ചു.

2ef5d046-d9c9-40aa-ab85-664e585172e7

തദവസരത്തിൽ മുൻ പ്രവാസി കമ്മീഷൻ സുബൈർ കണ്ണൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹ്റൈനിൽ എത്തിചേർന്ന മുൻ ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ചെയർമാനും മുൻ കേരളീയ സമാജം പ്രസിഡൻ്റുമായിരുന്ന ഡോ ജോർജു മാത്യു ഡോ ജാസി ഗിഫ്റ്റിനെ പൊന്നാട അണിയിച്ചു ആദരിച്ചു....

ചടങ്ങിൽ ഫോറം ഭാരവാഹികളായസക്കരിയ പി പുനത്തിൽഅനീഷ് കെ.വി.
ഫസൽ ഹഖ്, മുസ്സഹാജി, അസീൽ അബ്ദുൽ റഹിമാൻ, മജീദ് തണൽ, അജീഷ് കെ.വി. സെമീർ പോട്ടാച്ചോല
ഷിബു ചെറുതിരുത്തി ഇ.വി. രാജീവ്,നൗഷാദ്, ഗഫൂർ നടുവണ്ണൂർ,സലാം മമ്പാട്ട് മൂല, മൻഷീർ, സുനിൽ ബാബു, ബഷീർ തറയിൽ, ഷംസു വട്ടേക്കാട്, ജോജിൻ ജോർജ് മാത്യു,ബി.എം. ബി.എഫ് യുവജന വിഭാഗവും നേതൃത്വം നൽകി. ചടങ്ങിൽ ഡോ ജാസി ഗിഫ്റ്റ് ഇഷ്ടഗാനങ്ങളും സദസ്സിന് സമർപ്പിച്ചു.