മനാമ:ബഹ്‌റൈൻ മലയാളി കത്തോലിക്കാ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ്മ ആചരിച്ചു കൊണ്ടുള്ള ദുഃഖ വെള്ളി ശുശ്രൂഷകൾ ഇന്ന് രാവിലെ 8 മണി മുതൽ ഇസാ ടൗണിലുള്ള സേക്രഡ് ഹാർട്ട് സ്കൂളിൽ വെച്ച് നടന്നു.
/sathyam/media/media_files/2025/04/18/ijUsUc9p82Ey8xlfxslG.jpg)
സ്കൂൾ മൈതാനിയിൽ നടന്ന പാപ പരിഹാര പ്രദക്ഷിണത്തിന് ശേഷം (കുരിശിന്റെ വഴി) തുടർന്നു നടന്ന ശുശ്രൂഷകൾക്ക് മനാമ തിരുഹൃദയ ദേവാലയം വികാരിഫാ. ഫ്രാൻസിസ് ജോസഫ് ഓ എഫ് o efOFM Cap. മുഖ്യ കാർമികത്വം വഹിക്കുകയും
/sathyam/media/media_files/2025/04/18/CyeiYaxxzZzY3mJErt1S.jpg)
ഔർ ലേഡി ഓഫ് അറേബ്യ കത്തീഡ്രൽ റെക്ടർ ഫാ. സജി തോമസ് OFM Cap., ഫാ. ജോൺ ബ്രിട്ടോ, ഫാ. ലിജോ ഏബ്രഹാം, ഫാ. സെബാസ്റ്റ്യൻ ഐസക്ക് എന്നിവരുടെ സഹ കാർമികത്വത്തിൽ പീഡാനുഭവ ചരിത്ര വായനകൾ, കുരിശാരാധന, വി. കുർബാന സ്വീകരണവും കുരിശു രൂപം വണങ്ങലും നടന്നു.