ബഹ്‌റൈനിലെ ഓറആർട്സ് സെന്റർ ഒൻപതാം വാർഷികം വിപുലമായി ആഘോഷിച്ചു

New Update
oura arts

മനാമ: ബഹ്‌റൈനിലെ പ്രശസ്ത കലാസ്ഥാപനമായ ഓറആർട്സ് സെന്ററിന്റെ ഒൻപതാം വാർഷികം ഇന്ത്യൻ ക്ലബ്ബിൽ വിപുലമായി ആഘോഷിച്ചു.വൈകീട്ട് നാല് മണിയ്ക്ക് ആരംഭിച്ച പ്രോഗ്രാമിൽ അഞ്ഞൂറിൽപ്പരം കുട്ടികളും നൂറിൽപ്പരം മുതിർന്നവരും വിവിധയിനം പ്രോഗ്രാമുകൾ അവതരിപ്പിച്ചു.

Advertisment

bcfb2d3d-6a15-49d7-8ccf-332bc8ef0d29

റഷ്യൻ ഡാൻസ്,ഫിലിപ്പിനോഡാൻസ്,ആഫ്രിക്കൻഡാൻസ്,ചയ്നീസ് ഡാൻസ്,കെപ്പോപ്പ്,ഹിപ്പോപ്പ്,ഹൈഹീൽസ്,ബോളിവുഡ്,സിനിമാറ്റിക്,വെസ്റ്റേൺ,സുമ്പഡാൻസ്,ക്ലാസിക്കൽഡാൻസ്,വിവിധതരം മ്യൂസിക്കൽഇൻസ്‌ട്യൂമെൻസ്,ഡ്രോയിങ് തുടങ്ങി നിരവധി പ്രോഗ്രാമുകൾ രാത്രി പന്ത്രണ്ടുമണിവരെയായി വേദിയിൽ അവതരിപ്പിച്ചു.

99c4b0c1-c0fc-48fa-a431-9ed3979036e7

രണ്ടു വിഭാഗങ്ങളിലായി നാല് വയസ്സുമുതൽ പതിനെട്ടുവയസ്സുവരെയുള്ള കുട്ടികൾ അവതരിപ്പിച്ച പ്രോഗ്രാമിൽ ആയിരത്തിൽപ്പരം രക്ഷിതാക്കളും ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകരും കാണികളായി പങ്കെടുത്തു.ക്യാപ്പിറ്റൽ ഗവർണ്ണറേറ്റ് ഇൻഫർമേഷൻഡയറക്ടർ യൂസഫ് ലോറി മുഖ്യതിഥി ആയിരുന്നു.ബഹ്‌റൈനിൽ വിവിധ രാജ്യക്കാരായ കുട്ടികൾ വിവിധ കലകൾ പഠിക്കുന്ന ഏക കലാകേന്ദ്രം ഓറആർട്സ് ആണെന്നും,ഓറ ആർട്സിന്റെ നല്ല പ്രവർത്തനങ്ങൾക്ക് ബഹ്‌റൈനെന്ന രാജ്യത്തിന്റെ എല്ലാ സഹായങ്ങളുംഉണ്ടാവുമെന്നും യുസഫ് ലോറി ആശംസിച്ചു. 

725d3d03-ce2b-4f3c-a27e-33509eca4598

വിവിധ രാജ്യങ്ങളുടെ എംബസി അധികൃതർ,ബഹ്‌റൈൻ മാന്ദ്രാലയം അധികൃതർ ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകരായ ബിജുജോർജ്,ജേക്കബ്തേക്ക്തോട്,സത്യൻപേരാമ്പ്ര, മോനിഓടിക്കണ്ടത്തിൽ,രാജേഷ് പേരുങ്കുഴി,മണികുട്ടൻ,സലാം എപി,മൻഷീർ,ചെമ്പൻജലാൽ,നാസർമഞ്ചേരി,ജ്യോതിഷ്പണിക്കർ,ബൈജുമലപ്പുറം,അനിൽഗോപി,മൊഹമ്മദ്‌പുഴക്കര,എബ്രഹാംജോൺ,ആർപവിത്രൻ,സുരേഷ്മണ്ടോടി,ബഷീർഅമ്പലായി,ജോണിതാമരശ്ശേരി, ഡോ:പിവി ചെറിയാൻ,ശ്രീജിത്ത്‌കുറുഞ്ഞാലിയോട്,അജിപിജോയ്,ബ്ലസൻജോയ്,സയ്ദ്ഹനീഫ്,സത്യൻകാവിൽ,രാജീവ്‌തുറയൂർ,ഡോ:ഫാത്തിമജലീൽ,ഈവിരാജീവൻ,ഫൈസൽപാട്ടാണ്ടി തുടങ്ങിയവർ പങ്കെടുത്തു.

8a998989-7886-454f-9708-8c6c619b273a


ഓറആർട്സ് ചെയർമാൻ മനോജ്‌മയ്യന്നൂർ,ഡയറക്ടർമാരായ സ്മിതമയ്യന്നൂർ,വൈഷ്ണവ്ദത്ത്,വൈഭവ്ദത്ത്,ഇർഫാൻ,സുന്ദർബിശ്വകർമ്മ,അർജുൻ,സ്മിതേഷ്പി,സ്റ്റെനിൻ,വിഷ്ണു,ഇർഫാന,കവിതഷെട്ടി,സൂരജ്പാട്ടിൽ,ഗോവർദ്ധൻ,ശ്രീഷ്മ,സരോജിനി,ഫാസിൽമുഹമ്മദ്,മിത്രടീച്ചർ,കീല,ഗാഥ,റീക്ക,എം ടി വിനോദ്കുമാർ,സത്യശീലൻകെ എം,മിനിറോയ്,സെയ്ദ്മൊഹമ്മദ്‌ തുടങ്ങിയവർ നേതൃത്വം നൽകി.ഇഷിക അവതരികയായിരുന്നു.

Advertisment