ബഹ്‌റൈൻ സെന്റ്. പീറ്റേഴ്സ് പള്ളിയിൽ ഓശാന പെരുന്നാൾ ആഘോഷപൂർവ്വം കൊണ്ടാടി

New Update
baharin st peaters

മനാമ : ബഹ്‌റൈൻ സെന്റ്. പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഓശാന പെരുന്നാൾ ആഘോഷ പൂർവ്വം കൊണ്ടാടി. ഇടവക വികാരി വെരി. റവ. സ്ലീബാ പോൾ കോർ എപ്പിസ്ക്കോപ്പ വട്ടവേലിൽ, റവ. ഫാ. വർഗീസ് പാലയിൽ എന്നിവരുടെ മുഖ്യ കർമികത്വത്തിൽ ശുശ്രൂഷകൾ നടത്തപ്പെട്ടു. 

Advertisment

ഏപ്രിൽ 13,14,15 തീയതികളിൽ വൈകുന്നേരം 6.30 ന് സന്ധ്യാ പ്രാർത്ഥനയ്ക്ക് ശേഷം വചന ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന വചന ശുശ്രൂഷകൾക്ക് റവ. ഫാ. വർഗീസ് പാലയിൽ,( മുൻ വികാരി), റവ. ഫാ. ജേക്കബ് ഫിലിപ്പ് നടയിൽ ( സെന്റ്. ഗ്രിഗോറിയോസ് ക്നാനായ ചർച്ച്, ബഹ്‌റൈൻ), വെരി. റവ. സ്ലീബാ പോൾ കോർ എപ്പിസ്ക്കോപ്പ, വട്ടവേലിൽ എന്നിവർ യഥാക്രമം നേതൃത്വം നൽകും.


ഏപ്രിൽ 16 ബുധനാഴ്ച്ച വൈകുന്നേരം 6 മണിക്ക് സന്ധ്യാ പ്രാർത്ഥനയും, തുടർന്ന് പെസഹാ ശുശ്രൂഷയും, വി. കുർബാനയും ഉണ്ടായിരിക്കുന്നതാണ്. ഏപ്രിൽ 18 വെള്ളിയാഴ്ച്ച രാവിലെ 8 മണിമുതൽ ദു:ഖ വെള്ളിയാഴ്ച്ചയുടെ ശുശ്രൂഷകൾ ബഹ്‌റൈൻ കേരളീയ സമാജം ഹാളിൽ ആരംഭിക്കും. ഏപ്രിൽ 19  ശനിയാഴ്ച്ച വൈകുന്നേരം 6 മണിക്ക് ഉയർപ്പിന്റെ ശുശ്രൂഷകൾ ആരംഭിക്കുമെന്നും മാനേജിങ് കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.