/sathyam/media/media_files/CGyxDJijJ3KD6KopIfvP.jpg)
മനാമ: വിവിധ വർണങ്ങൾ ദേഹമാസകലം വിതറിയും പരസ്പരം വർണങ്ങൾ വാരിയെറിഞ്ഞും ഉത്സവ തിമിർപ്പോടെ ബഹ്‌റൈനിലെ ഹോളി ആഘോഷം. ബഹ്‌റൈൻ മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തിലാണ് കഴിഞ്ഞ ദിവസം നടന്ന ഹോളി ആഘോഷത്തിൽ ബഹ്‌റൈനിലെ വിവിധ മേഖലകളിൽ നിന്ന് നിരവധി ആളുകൾ പങ്കെടുത്തു. ഉത്തരേന്ത്യയിൽ ബുധനാഴ്ചയായിരുന്നു ഹോളി ആഘോഷം എങ്കിലും ബഹ്‌റൈനിലെ അവധി വെള്ളിയാഴ്ച ആയതിനാലാണ് ഇന്നലെ ആളുകൾ ആഘോഷങ്ങൾക്കായി തെരെഞ്ഞെടുത്തത്.
വിശ്വാസത്തിന്റെ പ്രതീകമായിട്ടാണ് ഹോളി ആഘോഷമെങ്കിലും ഇവിടെ ഇന്ത്യൻ ജനതയുടെ ആഘോഷം എന്ന നിലയിലാണ് ഹോളി ആഘോഷിക്കപ്പെട്ടത്. ജാതി മത ഭേദമന്യേ എല്ലാ മേഖലയിലുമുള്ള ആളുകളും ആഘോഷത്തിൽ പങ്കെടുത്തതുകൊണ്ടുത്തന്നെ രാവിലെ മുതൽക്ക് തന്നെ മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കുള്ള റോഡുകൾ മുഴുവനും ഹോളി ആഘോഷിക്കാൻ എത്തുന്ന വിശ്വാസികളെക്കൊണ്ട് നിറഞ്ഞിരുന്നു. വളരെ ദൂരെ വാഹനങ്ങൾ നിർത്തിയിട്ട ഭക്ത ജനങ്ങൾ പലരും നടന്നാണ് ക്ഷേത്രത്തിൽ എത്തിയത്. റമസാൻ മാസം ആയതുകൊണ്ട് തന്നെ സ്വദേശികൾ ഇക്കുറി ഹോളി ആഘോഷത്തിന് എത്തിയില്ല.
വിവിധ രാജ്യങ്ങളിലെ ബഹ്‌റൈനിലെ അംബാസഡർരും ഇന്ത്യൻ എംബസി ജീവനക്കാരും ആഘോഷങ്ങളിൽ പങ്കെടുത്തു.