/sathyam/media/media_files/2025/10/15/pinarayi-gulf-2025-10-15-18-51-15.jpg)
മനാമ: ബഹ്റൈനിൽ തുടക്കം കുറിച്ച് മറ്റു ജിസിസി രാജ്യങ്ങളിലുള്ള പ്രവാസി മലയാളികളെ വീണ്ടും തെറ്റിദ്ധരിപ്പിക്കാനും ഭരണത്തിൻ്റെ അവസാന ഘട്ടത്തിൽ മൂന്നാം ഭരണം നടപ്പിലാക്കാനും ഇടത് കപടപക്ഷം കേരളത്തിൽ നടപ്പിലാക്കുന്ന തരത്തിൽ ഗൾഫിലും തുടരുകയാണ്.
ഇതിന്റെ ഭാഗമായി അനാർഭാടങ്ങളിൽ നിന്നും ആഘോഷങ്ങളിൽ നിന്നും വിട്ട് നിൽക്കാൻ യുഡിഎഫ് നിർദേശം കർശനമായി എല്ലാ മേഘലയിലുമുള്ള പ്രവർത്തകരും ആശയക്കാരും സംഘടനാ ഭാരവാഹികളും ഗൗരവമായി പാലിക്കണമെന്നും സംഘടനാ തലത്തിൽ ക്ഷണിച്ചാലും പങ്കെടുക്കരുതെന്ന നിർദേശം പാലിക്കണമെന്നും യുഡിഎഫ് മുന്നണിക്ക് ഐക്യദാർഡ്യം അക്ഷരംപ്രതി പാലിക്കണമെന്നും ഗൾഫിലെ മുതിർന്ന കോൺഗ്രസ് ഭാരവാഹിയും ലീഡർ സ്റ്റഡി സെൻ്റർ ജിസിസി ഭാരവാഹി കൂടിയായ ബഷീർ അമ്പലായി പ്രസ്താവിച്ചു.
ആ സന്നമായ തെരഞ്ഞടുപ്പിനെ മുന്നിൽ കണ്ടുകൊണ്ട് കേരളത്തിൽ നടത്തിവരുന്ന
ആഗോള അയ്യപ്പ സംഗമം, ലാൽ സലാം ഗൾഫിൽ നടപ്പിലാക്കാൻ പോവുന്ന മലയാളി സംഗമം എല്ലാം ഇതിൻ്റെ ഭാഗമാണന്നും എട്ട് വർഷങ്ങൾക്ക് മുമ്പ് നടത്തിയ വാഗ്ദാനപെരുമഴയിൽ ഒന്നുപോലും നടപ്പിൽവരുത്താതെ നടത്തുന്ന കബളിപ്പിക്കലിൽ വീണു പോവരുതെന്നും യുഡിഎഫിൻ്റെ ഒറ്റകെട്ടായ തീരുമാനത്തിൽ എല്ലാ ഘടകകക്ഷികളുടെ പോഷക സംഘടനകളും തീരുമാനിച്ചിട്ടുണ്ടന്നും വാർത്താ കുറിപ്പിൽ അറിയിച്ചു.