ആഗസ്റ്റ് 10 ന് കോട്ടയത്ത് ദലിത് ക്രിസ്ത്യൻ അവകാശസംഗമം നടത്തും - ബി സി സി എഫ്

New Update
images

കോട്ടയം : ഹിന്ദുമതത്തിൽ വിശ്വസിക്കാത്ത പട്ടികജാതി വിഭാഗങ്ങളെ, പട്ടിക ജാതി ലിസ്റ്റിൽ നിന്നും പുറത്താക്കിയതിൻ്റെ എഴുപത്തിയഞ്ച് വർഷങ്ങൾ പിന്നിടുന്ന, ഓഗസ്റ്റ് 10 ന്, ബി സി സി എഫ് നേതൃത്വത്തിൽ,  സംസ്ഥാന വ്യാപകമായി ഭരണഘടനാ ലംഘന ദിനമായി ആചരിക്കും. 

Advertisment

അന്ന്, വൈകിട്ട് 3 മണിക്ക്, കോട്ടയം തിരുനക്കരയിൽ, ദലിത് ക്രിസ്ത്യൻ അവകാശ സംഗമവും നടക്കും. 1950 ഓഗസ്റ്റ് 10 ന് പുറപ്പെടുവിച്ച പ്രസിഡൻഷ്യൽ ഉത്തരവിലൂടെയാണ് അതുവരെ മതനിരപേക്ഷമായിരുന്ന പട്ടികജാതി പദവി, ഹിന്ദുക്കൾക്ക് മാത്രമാക്കി മാറ്റിയത്. 

ഇതിലൂടെ  ക്രൈസ്തവ, ഇസ്ലാം, സിക്ക്, ബുദ്ധ, ജൈന മതങ്ങൾ സ്വീകരിച്ച പട്ടി കജാതി വിഭാഗങ്ങളെ, പട്ടിക ജാതി ലിസ്റ്റിൽ നിന്നും, മതത്തിൻ്റെ പേരിൽ പുറത്താക്കുകയായിരുന്നു

ഈ നടപടി ഭരണഘടനയുടെ മതസ്വാതന്ത്ര്യമടക്കമുള്ള എല്ലാ മൂല്യങ്ങൾക്കുമെതിരായിരുന്നു. ഇത് പൂർണ്ണമായി തിരുത്തുവാൻ മാറി മാറി ഭരിച്ച ഒരു ഗവൺമെൻ്റും തയ്യാറായിട്ടില്ല.

 1956 ൽ സിക്ക് മതവിഭാഗക്കാരെയും, 1990 ൽ ബുദ്ധരേയും, ഉത്തരവിൻ്റെ മൂന്നാം ഖണ്ഡിക ഭേദഗതി ചെയ്ത്, പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്തി.

 എന്നാൽ ദലിത് ക്രൈസ്തവ-മുസ്ലീം അടക്കമുള്ള വിഭാഗങ്ങളെ ഇപ്പോഴും പുറത്തുനിർത്തിയിരിക്കുന്നു.

 ഇക്കാര്യത്തിൽ, രംഗനാഥ മിശ്ര കമ്മീഷൻ വ്യക്തമായ ശുപാർശകൾ നൽകിയിട്ടും, അവ നടപ്പാക്കാതെ, ജസ്റ്റിസ്. ബാലകൃഷ്ണൻ കമ്മീഷനെ നിയമിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ.

ദലിത് ക്രിസ്ത്യൻ അവകാശ സംഗമം, ഭരണഘടനാ വിദഗ്ദ്ധനും, സുപ്രിം കോടതിയിലെ മുൻ നാഷണൽ ജുഡീഷ്യൽ അക്കാദമി ഡയറക്ടറുമായ, ഡോ. ജി. മോഹൻ ഗോപാൽ ഉദ്ഘാടനം ചെയ്യും. ബി സി സി എഫ് പ്രസിഡണ്ട് അഡ്വ.ബിനോയ് ജോസഫ് അദ്ധ്യക്ഷത വഹിക്കും. 

വർക്കിംഗ് പ്രസിഡണ്ട്മാരായ കെ.എം വീനസ്, എൻ.എ. ബാബു,
ജനറൽ സെക്രട്ടറി എ.ജെ. സാബു, സെക്രട്ടറി വി.സി.സുനിൽ, അഡ്വ. സി.സി ഫിലിപ്പ്, പാസറ്റർ പോൾ പൂങ്കുടി, റവ. ബേബി പള്ളി പറമ്പിൽ, കുഞ്ഞുമോൻ മത്തായി, ബോബൻ കെ പോൾ, സോണി മോൻ പി.ടി, റോസമ്മ ജോസ് തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.

Advertisment