ബഹ്റൈൻ: ബഹ്‌റൈൻ അമ്പത്തിമൂന്നാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്റൈൻ കേരളീയ സമാജം ഒരുക്കുന്ന നൃത്ത സംഗീത പരിപാടിയായ "ധും ധലാക്ക സീസൺ 6 " 2024 ഡിസംബർ 17 ചൊവ്വാഴ്ച രാത്രി 6.30ന് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ അരങ്ങേറും.
നൃത്തസംവിധായകനും ഡാൻസ് റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനുമായ നീരവ് ബവ്‌ലേച്ച , ഐഡിയ സ്റ്റാർ സിംഗർ വിജയിയും പ്രശസ്ത ഗായകനുമായ വിവേകാനന്ദൻ എന്നിവരാണ് മുഖ്യാതിഥികൾ .ഇവരോടൊപ്പം ബഹ്റൈനിലെ നൂറോളം കലാകാരന്മാരും നൃത്ത സംഗീത വിസ്മയക്കാഴ്ചയിൽ അണിചേരും.
ബഹ്റൈന് ഐക്യദാർഢ്യവും ആശംസകളും അർപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് സമാജം കലാവിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ധുംധലാക്കയുടെ പുതിയ പതിപ്പ് സംഘടിപ്പിക്കുന്നതെന്ന് പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
/sathyam/media/media_files/2024/12/16/PdeChCAyplv65IMMu08m.jpg)
സംഗീതം, നൃത്തം, വിനോദം എന്നിവയുടെ സമന്വയത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ ബഹ്റൈനിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കും.
കലാവിഭാഗം കൺവീനർ ദേവൻ പാലോടിൻ്റെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് നേതൃത്വം നൽകുന്നത്.
പരിപാടി കാണുന്നതിന് പ്രവേശനം സൗജന്യമാണെന്നും സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 39498114 [സുനേഷ് സാസ്കോ] 36808098 [ മനോജ് സദ്ഗമയ] നമ്പറുകളിൽ ബന്ധപ്പെടണമെന്നും സംഘാടകർ അറിയിച്ചു.