/sathyam/media/media_files/2025/11/03/blood-donation-2025-11-03-14-42-22.jpg)
ബഹ്‌റൈൻ : ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പിയുടെ നേതൃത്വത്തിൽ നവംബർ 7 വെള്ളിയാഴ്ച രാവിലെ 8 മുതൽ 12 മണിവരെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
സമൂഹത്തിനോടുള്ള ഉത്തരവാദിത്വബോധത്തിന്റെ ഭാഗമായും, രോഗികൾക്ക് ജീവനുദ്ദാനം ചെയ്യുന്ന മനുഷ്യത്വത്തിന്റെ സന്ദേശമായും വോയ്സ് ഓഫ് ആലപ്പി ജീവകാരുണ്യ വിഭാഗം നടത്തുന്ന നാലാമത്തെ ക്യാമ്പ് ആണിത്, രക്തദാനം മനുഷ്യജീവനുകൾ രക്ഷിക്കുന്ന ഏറ്റവും മഹത്തായ സേവനമാണെന്ന ബോധ്യത്തോടെയാണ് ഈ പരിപാടി ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
കഴിഞ്ഞ വർഷങ്ങളിലും വോയ്സ് ഓഫ് ആലപ്പിയുടെ വിവിധ സാമൂഹ്യ-സേവന പ്രവർത്തനങ്ങൾ ബഹ്‌റൈനിൽ മികച്ച പ്രതികരണമാണ് നേടിയത്. ഈ വർഷത്തെ രക്തദാന ക്യാമ്പിലൂടെ കൂടുതൽ പേർ ഈ മഹത്തായ പ്രവർത്തനത്തിന്റെ ഭാഗമാകും.
സൽമാനിയ ഹോസ്പിറ്റൽ രക്തബാങ്കിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. പങ്കെടുക്കാനാഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.രജിസ്റ്റർ ചെയ്യാൻ വിളിക്കേണ്ട നമ്പർ 39348814,33874100 എന്നിവയാണ്
"ഒരു തുള്ളി രക്തം – ഒരാൾക്ക് ജീവൻ" എന്ന സന്ദേശവുമായി നടത്തുന്ന ഈ രക്തദാന ക്യാമ്പിലേക്ക് എല്ലാ പ്രവാസി സമൂഹത്തെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘടന പ്രസിഡന്റ് സിബിൻ സലിം സെക്രട്ടറി ധനേഷ് മുരളി, ജീവകാരുണ്യ വിഭാഗം കൺവീനർ അജിത്ത് എന്നിവർ അറിയിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us