Advertisment

'ഉറക്കമില്ലായ്മ': ബോധവല്‍ക്കരണവുമായി ബഹ്‌റൈന്‍ മലയാളി ബിസിനസ് ഫോറം

സ്വദേശികളായ ഡോ. അബ്ദുൽ റഹിമാൻ അൽ ഗരീബും ഫഹദ് അൽഗരീബും സംയുക്തമായി അവതരണം നടത്തി. 

New Update
bmc

മനാമ: ബഹ്റൈൻ മലയാളി ബിസിനസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ ഇന്നത്തെ കാലഘട്ടത്തിലെ പ്രധാന വിഷയമായ ഉറക്കമില്ലായ്മ എന്ന വിഷയത്തെ ആസ്പദമാക്കി ബിസിനസ് ഹബിൽ നടത്തിയ ബോധവൽക്കരണം ഏറെ ശ്രദ്ധേയമായി.

Advertisment

സ്വദേശികളായ ഡോ. അബ്ദുൽ റഹിമാൻ അൽ ഗരീബും ഫഹദ് അൽഗരീബും സംയുക്തമായി അവതരണം നടത്തി. 

കൃത്യമായ ഉറക്കമില്ലായ്മ മൂലമാണ് ഇന്ന് ലോകത്ത് മാനസിക പിരിമുറുക്കവും തളർച്ചയും ഹൃദയസ്തഭനവും സ്‌ട്രോക്കും കൂടുതൽ അപകടകാരിയായി ജീവിതത്തിൽ കടന്നു വരുന്നതെന്നും ജീവിതത്തിന് കൃത്യമായ ചിട്ടയില്ലെങ്കിൽ ജീവന് ഏറെ വില നൽകേണ്ടിവരുമെന്നും വിശദമായി സംസാരിച്ച ഡോ. അബ്ദുൽ റഹിമാൻ അൽഗരീബ് ബോധവൽക്കരണം നടത്തി. 

1bmc

വലുതും ചെറുതുമായ കച്ചവടങ്ങൾ നടത്തുന്ന കച്ചവട രംഗത്തുള്ളവർ കച്ചവട സംബന്ധമായ ഏറെ മാനസിക പ്രശ്നങ്ങൾമൂലം ഉറക്കം നഷ്ടപ്പെട്ടവരാണ് ഇതിനൊരു പരിഹാരം നിർദേശിക്കാമോ എന്ന ചോദ്യത്തിന് ജീവിതശൈലിയിൽ കാതലായ മാറ്റം വരുത്തണമെന്നും ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും ഉല്ലാസപ്രഥമായ അവധിയോ കുടുംബവുമായോ കൂട്ടുകാരുമായോ മാനസികമായ സന്തോഷത്തിൽ നിർബന്ധമായും പങ്ക് ചേരണമെന്നും ഫഹദ് അൽഗരീബും വ്യക്തമാക്കി.

2bmc

ചടങ്ങിൽ ബി എം ബി എഫ് ജനറൽ സെക്രട്ടറി ബഷീർ അമ്പലായി അദ്ധ്യക്ഷത വഹിച്ചു. ബോധവൽകരണത്തിൽ ബിസിനസ് ഹബ് ഡയറക്ടർന്മാരായ അലി മക്കി, ജലീൽ സനദ്, സി ഇ ഒ സഹലാത്ത്,  പ്രോഗ്രാം കോഡിനേറ്റർ കേശവ് ചൗധരി, ഫഹദാൻ ഗ്രൂപ്പ് ചെയർമാൻ നിസാർ, സാമൂഹ്യപ്രവര്‍ത്തകരായ സയ്യിദ്, അബ്ദുൽ ജവാദ് പാഷ എന്നിവരും മറ്റു അംഗങ്ങളും പങ്കെടുത്തു. വിശിഷ്ടാതിഥികളെ ബി എം എഫിനും ബിസിനസ് ഹബിനും വേണ്ടി ചടങ്ങിൽ ആദരിച്ചു.

Advertisment