ബി എം സി ശ്രാവണ മഹോത്സവം 2025: ലേബർ ക്യാമ്പുകളിൽ നിന്നുള്ള ആയിരത്തിലധികം തൊഴിലാളികൾക്ക് ഒരുക്കിയ ഓണസദ്യ ശ്രദ്ധേയമായി

New Update
2336307b-b619-4a42-9c9b-696daf96e6cc

ബഹ്‌റൈൻ : ബി എം സി ശ്രാവണ മഹോത്സവം 2025: ലേബർ ക്യാമ്പുകളിൽ നിന്നുള്ള  ആയിരത്തിലധികം  തൊഴിലാളികൾക്ക് ഒരുക്കിയ   സൗജന്യ  ഓണസദ്യ ശ്രദ്ധേയമായി : സ്വദേശികളും വിദേശകളുമായ നിരവധി പ്രമുഖർ തൊഴിലാളികൾക്കൊപ്പം ഓണസദ്യ കഴിക്കാൻ ബിഎംസിയിൽ എത്തിയിരുന്നു

Advertisment

 മെഗാ മാർട്ട് അവതരിപ്പിക്കുന്ന ബഹ്‌റൈൻ മീഡിയ സിറ്റിയുടെ 30 ദിവസം നീണ്ടുനിന്ന  ഓണാഘോഷ പരിപാടിയായ ബിഎംസി ശ്രാവണ മഹോത്സവം 2025 ൻ്റെ  ഭാഗമായി , വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ള താഴ്ന്ന വരുമാനക്കാരായ 1200 ലധികം  തൊഴിലാളികൾക്ക് വേണ്ടി  ഒരുക്കിയ   സൗജന്യ  ചാരിറ്റി ഓണസദ്യയും ഓണാഘോഷവും  ശ്രദ്ധേയമായി.  

ഒക്ടോബർ 17 വെള്ളിയാഴ്ച രാവിലെ 11 മണി മുതൽ ബി എം സി യിൽ ആരംഭിച്ച  പരിപാടിയിൽ ബഹ്റൈൻ   വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ കമ്മിറ്റി ചെയർമാനും പാർലമെന്റ് അംഗവുമായ ഹിസ് എക്സലൻസി ഡോ. ഹസൻ ഈദ് ബുഖമ്മാസ്  മുഖ്യാതിഥിയി പങ്കെടുത്തു. 

പരിപാടിയിൽ ,ബഹ്‌റൈൻ ഫിലാന്തലിക് സൊസൈറ്റിയുടെ പ്രസിഡന്റും പാർലമെന്റ് അംഗവുമായ ഹിസ് എക്സലൻസി  മുഹമ്മദ് ഹുസൈൻ ജനാഹി,   അൽ ഖാദിസിയ യൂത്ത് എംപവർ മെൻറ് സെൻറർ പ്രസിഡൻറ് യൂസഫ് ജറാ അൽ ദോസരി, ശ്രീലങ്കൻ അംബാസഡർ ഹെർ എക്സലൻസി ഷാനിക ദിസനായകേ,  നേപ്പാൾ അംബാസഡർ ഹിസ് എക്സലൻസി തീർത്ഥ രാജ് വാഗ്ലെ ,ബംഗ്ലാദേശ്  അംബാസഡർ ഹിസ് എക്സലൻസി  എം.ഡി. റൈസ് ഹസൻ സരോവർ എന്നിവർ വിശിഷ്ടാതിഥികളായും ചടങ്ങിൽ പങ്കെടുത്തു. 

ബിഎംസി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഫ്രാന്‍സിസ് കൈതാരത്ത് തന്റെ അധ്യക്ഷ പ്രസംഗത്തില്‍ ചാരിറ്റി ഓണ സദ്യയില്‍ പങ്കെടുക്കാന്‍ കടന്നു വന്ന എല്ലാവരോടുമുള്ള നന്ദിയും അറിയിക്കുകയും,    ബഹറിൻ  മീഡിയ സിറ്റിയുടെ സോഷ്യൽ സർവീസ് സ്കീമിനെ കുറിച്ച് ഏവരെയും അറിയിക്കുകയും , ബഹറിൻ മീഡിയ സിറ്റിയുടെ പ്രവർത്തനങ്ങൾ അതിഥികൾക്ക് വിശദമാക്കുകയും ചെയ്തു.   ശ്രാവണ മഹോത്സവം 2025  കമ്മിറ്റി ചെയർമാൻ സുധീർ തിരുനിലത്ത്   ചടങ്ങിൽ സ്വാഗതം ആശംസിച്ചു.   ഏവരോടും കുശലം പറഞ്ഞ് അനുഗ്രഹം ചൊരിയാൻ പരിപാടിയിൽ മാവേലിയും എത്തിയിരുന്നു .

അതിഥികൾ ഏവരും ബഹറിൻ മീഡിയ സിറ്റിക്ക് എല്ലാവിധ ആശംസകളും നേരുകയും,ഏവർക്കും ഓണാശംസകൾ അറിയിക്കുകയും ചെയ്തു.  അതിഥികളെ ഏവരെയും  ചടങ്ങിൽ ഫ്രാൻസിസ് കൈതാരത്ത് പൊന്നാട അണിയിച്ച് ആദരിച്ചു.അതോടൊപ്പം സാമൂഹിക പ്രവർത്തകരായ ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥമേനോൻ,മോനി ഒടികണ്ടത്തിൽ, ബഷീർ അംബലായി, ജേക്കബ് തെക്കും തോട്,മനോജ് വടകര തുടങ്ങിയവരും ആശംസകൾ നേർന്ന് സംസാരിച്ചു.

നിഷ ഫ്രാൻസിസ് ,ശ്രാവണ മഹോത്സവം 2025 വൈസ് ചെയർമാൻ ഷറഫ് അലി കുഞ്ഞ്, ചീഫ് കോഡിനേറ്റർ മണിക്കുട്ടൻ, സ്പോൺസർഷിപ്പ് കമ്മിറ്റി ചെയർമാൻ ഇ വി രാജീവൻ, വിവിധ കൺവീനർമാർ, സംഘാടക സമിതി അംഗങ്ങൾ ,ബിഎംസി കുടുംബാംഗങ്ങൾ എന്നിവർ   എല്ലാവിധ പിന്തുണയുമായി രംഗത്തുണ്ടായിരുന്നു.  പാപ്പിലോൺ  റെസ്റ്റോറന്റ് ഒരുക്കിയ സ്വാദിഷ്ടമായ സദ്യയും , പരിപാടിയുടെ സഘാടന മികവും പ്രോഗ്രാമിന് എത്തിയ മുഴുവന്‍ സാമൂഹിക പ്രവര്‍ത്തകരും പ്രത്യേകം പരാമര്‍ശിച്ചു .  

MFB ഫുഡ്സ് സ്വാദിഷ്ടമായ നിരവധി മധുര പലഹാരങ്ങളും പരിപാടിയിൽ പങ്കെടുത്ത ഏവർക്കുമായി ഒരുക്കിയിരുന്നു.  .ടഗ് ഓഫ് വാര്‍ ,കെ എന്‍ ബി എ ,LOC, സിസ്റ്റേഴ്‌സ് നെറ്റ് വര്‍ക്ക് , പത്തേമാരി, സൗഹൃദ കൂട്ടായ്മ, മലയാളി ലേഡീസ് ഗ്രൂപ്പ്, കാരുണ്യ തീരം എന്നീ സംഘടനകളിലെ അന്‍പതില്പരം വോളന്റീയര്‍മാരാണ് ഓണസദ്യ വിളമ്പാന്‍ ഒരുമയോട് പ്രവര്‍ത്തിച്ചത്.പരിപാടിയുടെ ഭാഗമായി അല്‍ഹിലാല്‍ മെഡിക്കല്‍ സെന്റര്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും ഒരുക്കിയിരുന്നു . കൂടാതെ  വിവിധ കലാകാരന്മാര്‍ തൊഴിലാളികള്‍ക്കായി ഒരുക്കിയ കലാപരുപാടികളും, ഓണാഘോഷത്തിന്റെ മാറ്റു കൂട്ടി.രാജേഷ് പെരുങ്ങുഴി ,ധനുശ്രീ, സുഹാന സനോഫർ,ആരാധനാ രാജീവ് തുടങ്ങിയവര്‍ അവതാരകരായ പരിപാടിക്ക് ശ്രാവണ മഹോത്സവം 2025ജനറൽ  കണ്‍വീനര്‍ ബിബിൻ വർഗീസ് നന്ദി രേഖപ്പെടുത്തി .

Advertisment