ബഹ്റൈനിൽ ജില്ലാഫുട്ബോൾ മൽസരത്തിൽ ബി.എം.ഡി.എഫ് മലപ്പുറം എഫ്.സി.കളത്തിലിറങ്ങും

New Update
baharin malappuram fc

മനാമ: ബഹ്‌റൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം 40 ബ്രദേർസ് ഒരുക്കുന്ന ജില്ലാ ഫുട്ബോൾ രണാങ്കണത്തിൽ പടപൊരുതാൻ തയ്യാറായി മലപ്പുറം എഫ്.സി ടീമിനെ പ്രഖ്യാപിച്ചു.

Advertisment

40 ബ്രദേഴ്സ് ജില്ലാ കപ്പിന്റെ മൂന്നാം സീസണിലേക്ക് ഉള്ള ടീമിൽ ഇത്തവണ അണിചേർന്ന് മാറ്റുരക്കും

നവംബർ 13, 14, 15 തീയതികളിൽ അൽ അഹ്‌ലി ക്ലബ്ബിലാണ് ടൂർണമെന്റ് നടക്കുന്നത് അവസാന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ വയനാട് ആണ് എതിരാളികൾ.

ക്യാപ്റ്റൻ റൗഫിന്റെ നേതൃത്വത്തിൽ പരിജയസമ്പത്തും യുവത്വവും ഒത്തുചേർന്ന കഴിവുറ്റ ടീമിൽ  അരീക്കോട് വിഷ്ണു, ഫിനു, വളാഞ്ചേരിക്കാരായ വിപു, മനു, ആബിദ്, തിരൂരിൽ നിന്നുള്ള ബാസിത്ത്, അഭിജിത്ത്, തുവ്വൂരിൽ നിന്നുള്ള മുസമിൽ, മേലാറ്റൂർ സിദ്ദിഖ്, ഇരുമ്പുഴി മുസ്താക്,ഗസ്റ്റ് ഗോൾകീപ്പർ അലി എന്നിവരാണ് കളത്തിൽ ഇറങ്ങുക

മൊയ്ദീൻ ടീം മാനേജർ , ഷെരീഫ്, അർഷാദ്, നൗഫൽ, ഹബീബ് എന്നിവർ അസിസ്റ്റന്റ് മാനേജർമാരായി പ്രവർത്തിക്കുന്നതാണ്. ഒത്തൊരുമയോടെ കളിക്കുന്ന കളിക്കാരും പന്തുകളിയെ സ്നേഹിക്കുന്ന ആരാധകരുടെ ശക്തമായ പിന്തുണയും ഉപയോഗിച്ച്, ജില്ലാ കപ്പിൽ തങ്ങളുടെ ആദ്യ കിരീടം നേടി ചരിത്രം സൃഷ്ടിക്കാൻ ആണ് മലപ്പുറം എഫ്‌സി ലക്ഷ്യം വെക്കുന്നത്.


തികച്ചും ആവേശമാർന്ന കളിക്ക് ആവേശം പകരാൻ ഫുട്ബോൾ കളിയുടെ ഈറ്റില്ലമായ മലപ്പുറം ജില്ലയിലെ ബഹ്‌റൈൻ പ്രവാസികൾ എത്തി ചേരണമെന്നും ബി.എം.ഡി.എഫ് ഭാരവാഹികൾ സ്വാഗതം ചെയ്തു

Advertisment