ഐസിആർഎഫ് ബഹ്‌റൈൻ ഫാബർ-കാസ്റ്റൽ സ്പെക്ട്ര കലണ്ടർ 2026 പുറത്തിറക്കി

New Update
calender released

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ - ഐസിആർഎഫ് ബഹ്‌റൈൻ, ഡിസംബർ 28 ഞായറാഴ്ച ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഫേബർ-കാസ്റ്റൽ സ്പെക്ട്ര കലണ്ടർ 2026 പുറത്തിറക്കി.

Advertisment

അടുത്തിടെ സമാപിച്ച വാർഷിക ആർട്ട് കാർണിവലായ ഫേബർ-കാസ്റ്റൽ സ്പെക്ട്ര 2025 ലെ ഓരോ വിഭാഗത്തിൽ നിന്നുമുള്ള മികച്ച അഞ്ച് വിജയികൾ സൃഷ്ടിച്ച കലാസൃഷ്ടികൾ വാൾ കലണ്ടറിലും ഡെസ്ക് കലണ്ടറിലും ഉൾപ്പെടുത്തിയിട്ടുണ്ട്. 

മത്സരത്തിൽ  പങ്കെടുത്ത  യുവ കലാകാരന്മാർ പ്രകടിപ്പിച്ച അസാധാരണ കഴിവുകൾ കലണ്ടറുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ 17 വർഷമായി സ്പെക്ട്രയുടെ പ്രധാന പിന്തുണക്കാരും ടൈറ്റിൽ സ്പോൺസറുമായ ഫേബർ-കാസ്റ്റലിന്റെ കൺട്രി ഹെഡ് അബ്ദുൾ ഷുക്കൂർ മുഹമ്മദിന് ആദ്യ പകർപ്പ് കൈമാറിക്കൊണ്ടാണ് ഐസിആർഎഫ് ചെയർമാൻ അഡ്വ. വി.കെ. തോമസ് ഡെസ്ക് കലണ്ടർ പ്രകാശനം ചെയ്തത്. 

കഴിഞ്ഞ 17 വർഷമായി സ്പെക്ട്രയുടെ പ്രധാന പിന്തുണക്കാരും പരിപാടിക്ക് ഡ്രോയിംഗ്, പെയിന്റിംഗ് മെറ്റീരിയലുകൾ സ്ഥിരമായി നൽകുന്നവരാണ് ഫാബെർ കാസ്റ്റിൽ. 

ഐസിആർഎഫ് ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ വാൾ കലണ്ടർ പുറത്തിറക്കി, അദ്ദേഹം ഒരു പകർപ്പ് മലബാർ ഗോൾഡിന്റെ റീജിയണൽ  മാർക്കറ്റിംഗ് ഹെഡ്  മുഹമ്മദ് ഹംദാന് കൈമാറി.

സ്പെക്ട്ര കൺവീനർ മുരളീകൃഷ്ണൻ ഫേബർ കാസ്റ്റൽ സ്പെക്ട്ര 2025 പരിപാടിയെക്കുറിച്ചുള്ള റിപ്പോർട്ട് അവതരിപ്പിച്ചു.

കലണ്ടർ പ്രകാശന ചടങ്ങിൽ വളണ്ടിയർമാരും സപ്പോർട്ടേഴ്സും അധ്യാപകരും കോർഡിനേറ്റർമാരും വിജയികളായ വിദ്യാർത്ഥികളും പങ്കെടുത്തു.

calender release function

2025 ഡിസംബർ 5 ന് നടന്ന ഫേബർ-കാസ്റ്റൽ സ്പെക്ട്ര കലാ മത്സരം, യുവാക്കളിലെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നടത്തിയത്. 

ബഹ്‌റൈൻ രാജ്യത്തിലെ വിദ്യാർത്ഥികൾക്കായുള്ള ഏറ്റവും വലിയ കലാ മത്സരമാണിത്. ഇസ ടൗണിൽ ഉള്ള ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടിയുടെ 17-ാമത് പതിപ്പിൽ ഏകദേശം 3,000 വിദ്യാർത്ഥികൾ പങ്കെടുത്തു. 

വിജയികളെ അതേ ദിവസം തന്നെ പ്രഖ്യാപിക്കുകയും വിശിഷ്ടാതിഥികൾ അവരെ അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തു.

Advertisment