/sathyam/media/media_files/jw75BiKYxUYQmdmiLnIf.jpg)
മനാമ: ഫഹദാൻ ഗ്രൂപ്പിൻ്റെ അനുബന്ധ സ്ഥാപനമായ അമേസിംഗ് ബഹ്‌റൈന്‍, ബഹ്റൈൻ ബോനോവോ കൺസപ്റ്റ് ടൂറിസം എന്നീ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ കച്ചവടക്കാരുടെ കൂട്ടായ്മയായ ബഹ്റൈൻ മലയാളി ബിസിനസ് ഫോറവുമായി സഹകരിച്ച് ചൈനയിലെ ഏറ്റവും വലിയ വ്യാപാര പരിപാടിയായ കാൻ്റൺഫയർ 2024-ൽ പങ്കെടുക്കുന്നതിനായി ബിസിനസ് ടൂർ പാക്കേജ് ആരംഭിച്ചതിൻ്റെ ഭാഗമായി നടന്ന വിശദീകരണ കൂട്ടായ്മ ഏറെ വിജയമായി.
ഫഹ്ദാൻ ഗ്രൂപ്പ് ഹെഡ് ഓഫീസിൽ നടന്ന ടൂർ പാക്കേജ് അനാച്ഛാദനം ചെയ്തുകൊണ്ട് ഡയറക്ടർ നിസ്സാർ ഫഹ്ദാനും ബോനാവോ കൺസെപ്റ്റ് ട്രിപ്പ് ഡിസൈനേഴ്‌സ് മാനേജിംഗ് ഡയറക്ടർ ജാഫർ മനുവും ചടങ്ങിൽ വിശദീകരിച്ചു.
പരിപാടിയിൽ പങ്കെടുത്ത ബഹ്‌റൈനിലെയും സൗദി അറേബ്യയിലെയും ബിസിനസ് ഫ്രറ്റേണിറ്റിയുമായും തദവസരത്തിൽ വിശദീകരണ കൂടിക്കാഴ്ച നടത്തി. സദസ്സിൽ
വിശദമായ ടൂർ യാത്രാ വിവരണവും മനോഹരമായി അവതരിപ്പിച്ചു.
ബിസിനസ്സ് വിപുലീകരിക്കുന്നതിനോ പുതിയ സംരംഭം തുടങ്ങുന്നതിനോ പുതിയ ഉൽപ്പന്ന അപ്‌ഡേറ്റുകൾ നേടുന്നതിനോ, അതുവഴി ഒരു ഗെയിം ചേഞ്ചറായി മാറുന്നതിനോ മേളയിൽ പങ്കെടുക്കേണ്ടതിൻ്റെ പ്രാധാന്യം സ്പീക്കർമാർ ഊന്നിപ്പറഞ്ഞു.
9 രാത്രികൾ / 10 പകലുകൾ, മൊത്തവ്യാപാര മാർക്കറ്റുകൾ, ഫാക്ടറികൾ, ഇറക്കുമതി/കയറ്റുമതി കമ്പനികൾ എന്നിവയിലേക്കുള്ള സന്ദർശനങ്ങളും പ്രസിദ്ധമായ ചിമെലോംഗ് ഇൻ്റർനാഷണൽ സർക്കസിന് സാക്ഷ്യം വഹിക്കാനും 600 മീറ്റർ ഉയരമുള്ള കാൻ്റൺ ടവറിൻ്റെ മുകളിലേക്ക് പോകാനുമുള്ള അവസരവും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിൽ അടുത്തിടെയുണ്ടായ പ്രകൃതിക്ഷോഭത്തിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (സിഎംഡിആർഎഫ്) ഫഹദാൻ ഗ്രൂപ്പിൻ്റെ സംഭാവനയും ചടങ്ങിൽ കൈമാറി.
ബി എം ബി എഫ് ഭാരവാഹി ബഷീർ അമ്പലായി, ഐ.സി.ആർ.എഫ്. അംഗം സുബൈർ കണ്ണൂർ, ബഹ്‌റൈനിലെ പ്രമുഖ ബിസിനസ്സുകാരായ നജീബ് കടലായി, ഫസൽ ഹഖ്, എ.പി. ഫൈസൽ, എസ്.വി. ബഷീർ, ശശി യൂണിയൻ ഗ്രൂപ്പ്, എടത്തൊടി ഭാസ്‌കരൻ എന്നിവർ പരിപാടിയിൽ പങ്കെടുക്കുകയും തങ്ങളുടെ വ്യാപാര പരിചയം പങ്കുവെക്കുകയും ചെയ്തു.
പാക്കേജിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 33533131 രാജീവ് അല്ലെങ്കിൽ 33533113 സോഹിനി ഘോഷ് അല്ലെങ്കിൽ ഇമെയിൽ: tours@book- amazing.com / gm@book-amazing.com