/sathyam/media/media_files/2025/09/22/e3db36f2-970c-4fc0-b84f-8f5ae8e6d90e-2025-09-22-15-17-02.jpg)
ബഹ്റൈൻ : ബഹറിനിലെ പ്രധാന ക്രിക്കറ്റ് ടീമുകളിൽ ഒന്നായ ചലഞ്ചേഴ്സ് ബഹ്റൈൻ ക്രിക്-ഓണം 2 k25 എന്ന പേരിൽ ഈ കഴിഞ്ഞ സെപ്റ്റംബർ 19 വെള്ളിയാഴ്ച ക്രിസ്റ്റൽ പാലസ് ഹോട്ടലിൽ വച്ച് അതിവിപുലമായി ഓണാഘോഷം നടത്തി. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസര്‍ ആയ ഡാഡ് ഓഫ് വാവകുട്ടൻ ഫെയിം ജോയൽ & ഫാമിലിയും D4 ഡാൻസർ മത്സരാർത്ഥി വൈഷ്ണവി രമേശും മുഖ്യാതിഥികൾ ആയ പരിപാടിയിൽ ബഹറിനിലെ പ്രമുഖ ക്രിക്കറ്റ് ടീമുകളിലെ ക്യാപ്റ്റന്മാരും അതിഥികളായി പങ്കെടുത്തു.
ടീം സ്ഥാപകനും പ്രഥമ ക്യാപ്റ്റനും കൂടിയായിരുന്ന അലി കേച്ചേരി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ടീമിലെ ബെസ്റ്റ് ബാറ്റ്സ്മാൻ ഷഫീറിനെയും ബെസ്റ്റ് ബൗളർ അജ്മലിനെയും ഉപഹാരം നൽകി അനുമോദിച്ചു. അതുപോലെതന്നെ വരാനിരിക്കുന്ന കേരള പ്രീമിയർ ലീഗിലേക്ക് കളിക്കാൻ അവസരം ലഭിച്ച ടീം അംഗങ്ങളെ ചലഞ്ചേഴ്സ് ബഹ്റൈൻ അഭിനന്ദിച്ചു.
തുടർന്ന് ആസ്ട്രാ ഇവൻസ് & മാനേജ്മെന്റിന്റെ സഹകരണത്തോടുകൂടി ചലഞ്ചേഴ്സ് ബഹറിൻ ടീം അംഗങ്ങളുടെ മക്കൾ അവതരിപ്പിച്ച വിവിധയിനം കലാപരിപാടികൾ നടന്നു. ചലഞ്ചേഴ്സ് ബഹറിൻ അംഗങ്ങൾ അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസ് വളരെയധികം ശ്രദ്ധ പിടിച്ചുപറ്റി. കലാപരിപാടികൾക്കും ഗെയിമുകൾക്കും ശേഷം വിഭവസമൃദ്ധമായ ഓണസദ്യയും വിളമ്പി.
സാബിർ, സുബൈർ, ശ്രീലാൽ, അക്ഷയ്, കിരൺ, ഡോ.റിയാസ്, അമൽദാസ്, സാബിർ കരേങ്കൽ, റഫാസ്, റഹീസ്. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ശബ്ന സുബൈർ അവതാരികയായ ഓണാഘോഷ പരിപാടിയിൽ പ്രോഗ്രാം കൺവീനർ അരുൺ സുരേഷ് സ്വാഗതവും ക്യാപ്റ്റൻ ഷാരൂപ് നന്ദിയും പറഞ്ഞു