മനാമ:രണ്ട് ദിവസത്തെ സന്ദർശനത്തിനായി ബഹ്റൈനിലെത്തിയ പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മനെ വിമാനത്താവളത്തിൽ സ്വീകരിച്ച് ബഹ്റൈൻ ഓഐസിസി പ്രവർത്തകർ. ഇന്ന് വൈകുന്നേരം ബഹ്‌റൈൻ കേരളീയ സമാജം അംഗങ്ങളുടെ കുടുംബ സംഗമത്തിലും, നാളെ വൈകുന്നേരം ഒഐസിസി ഓഫീസിൽ വെച്ച് പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ ആളുകളുമായും, കോട്ടയം ജില്ലാ പ്രവർത്തകരുമായും ഉള്ള കൂടികാഴ്ച്ചയിലും അദ്ദേഹം പങ്കെടുക്കും