ബഹ്റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ സ്നേഹസന്ദേശവുമായി ക്രിസ്തുമസ് കരോൾ ഭവന സന്ദർശനം നടത്തി

ക്രിസ്തുമസിന്റെ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൂത് പ്രവാസലോകത്ത് എത്തിക്കുക എന്ന സന്ദേശ ലക്ഷ്യത്തോടെയാണ് അസോസിയേഷൻ അംഗങ്ങളുടെ വീടുകൾ സന്ദർശിച്ചത്.

New Update
christmas carol bahrain

മനാമ: ബഹ്‌റൈനിൽ നാടിന്റെ ഓർമ്മകളും സാഹോദര്യത്തിന്റെ മധുരവുമായി ബഹ്‌റൈനിലെ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ "പപ്പ " ക്രിസ്തുമസ് കരോൾ ഭവന സന്ദർശനം നടത്തി.

Advertisment

ക്രിസ്തുമസിന്റെ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൂത് പ്രവാസലോകത്ത് എത്തിക്കുക എന്ന സന്ദേശ ലക്ഷ്യത്തോടെയാണ് അസോസിയേഷൻ അംഗങ്ങളുടെ വീടുകൾ സന്ദർശിച്ചത്.

ഡിസംബർ മാസം 2, 3, 6 തീയതികളിലായി ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന അസോസിയേഷൻ അംഗങ്ങളുടെയും പപ്പ-യോട് സഹകരിച്ച് പ്രവർത്തിക്കുന്ന മറ്റ് കുടുംബങ്ങളുടെയും ഭവനങ്ങൾ ക്രിസ്തുമസ് കരോൾ സംഘം സന്ദർശിച്ചു. കരോളിന്റെ മധുരം ക്രിസ്തുമസ് ഗാനങ്ങളും കേക്ക് വിതരണവും നടത്തി. 

കേരളത്തിന്റെ തനത് കരോൾ ശൈലിയെ ഓർമ്മിപ്പിച്ചുകൊണ്ട്, വർണ്ണശോഭയേറിയ വേഷവിധാനങ്ങളോടുകൂടിയ സംഘം ഓരോ വീടുകളിലും ക്രിസ്തുമസ് ഗാനങ്ങൾ ആലപിച്ചു. 

ഈ കരോൾ ഗാനങ്ങൾ അംഗങ്ങൾക്ക് നഷ്‌ടമായ നാളുകളുടെ ഓർമ്മകളും ക്രിസ്തുമസിന്റെ ആഹ്ലാദവും പകർന്നുനൽകി.

bahrain christmas carol

ഭവന സന്ദർശനത്തിന്റെ ഭാഗമായി ക്രിസ്തുമസ് ആശംസകൾ അറിയിക്കുകയും ക്രിസ്മസ് കേക്ക് വിതരണം ചെയ്യുകയും ചെയ്തു. കേക്കിന്റെ മധുരം പങ്കുവെച്ചതിലൂടെ പരസ്പരം ആശംസകൾ കൈമാറാനും സൗഹൃദം ഊട്ടിയുറപ്പിക്കാനും അംഗങ്ങൾക്ക് അവസരം ലഭിച്ചു.

പ്രവാസത്തിന്റെ തിരക്കിനിടയിലും നാടിന്റെ പാരമ്പര്യങ്ങളും ഉത്സവങ്ങളും നിലനിർത്താൻ ഇത്തരം കൂട്ടായ്മകൾ അനിവാര്യമാണ്. 

പരസ്പരം കണ്ടുമുട്ടിയതും ആശംസകൾ കൈമാറിയതും അംഗങ്ങൾക്ക് വലിയ സന്തോഷം നൽകിയെന്ന് അസോസിയേഷൻ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

ക്രിസ്തുമസിന്റെ ആഗമനത്തെ വരവേറ്റുകൊണ്ടുള്ള ഈ ഭവന സന്ദർശനം, ബഹ്‌റൈനിലെ പത്തനംതിട്ട ജില്ലാക്കാരുടെ ഇടയിൽ സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും പുതിയ ബന്ധങ്ങൾ സ്ഥാപിക്കാൻ സഹായകമായതായും ഭാരവാഹികൾ സത്യം ഓൺലൈൻ വാർത്താ ന്യൂസിനെ അറിയിച്ചു.

Advertisment