ബഹ്‌റൈൻ: പി. വി രാധാകൃഷ്ണപ്പിള്ള (ബഹ്‌റൈൻ കേരള സമാജം പ്രസിഡണ്ട്) ഫ്രാൻസിസ് കൈതാരത്ത് (ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാൻ ) പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പിആർഒയും ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്‍റുമായ സുധീർ തിരുനെല്ലത്ത്, ഇ. വി. രാജീവൻ (മാധ്യമ പ്രവർത്തകൻ) ചലച്ചിത്ര പ്രവർത്തകരായ പ്രകാശ് വടകര, ജയ മേനോൻ എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു.
/filters:format(webp)/sathyam/media/media_files/2025/06/21/0ee6336b-ac28-413c-9c7d-81a04fd15823-2025-06-21-22-13-25.jpg)
കുട്ടിസാറ എന്റർടൈൻമെന്റ് ന്റെ ബാന്നറിൽ അണിയിച്ചൊരുക്കിയ ഈ ഷോർട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത് വികാസ് സൂര്യയും ലിജിൻ പോയിലും ചേർന്നാണ്. സസ്പെൻസ് ത്രില്ലെർ ആയ ദ റെഡ് ബലൂൺ ബഹ്‌റൈനിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പ്രീയ ലിജിൻ ആണ് പ്രൊഡ്യൂസർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷാജി പുതുക്കുടി, ഷംന വികാസ്.
സാദിഖ് , കുട്ടി സാറ, ധനേഷ്, ജോസ്ന, ബിസ്റ്റിൻ. പ്രശോബ്, സിംല, രമ്യ ബിനോജ് , ജെൻസൺ, ജെസ്സി, ദീപക് തണൽ , സൂര്യദേവ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഈ ചിത്രത്തിന്റെ ടെക്നിക്കൽ സൈഡിൽ വർക്ക് ചെയ്തവരെല്ലാം സിനിമ ഫീൽഡിൽ ഉള്ളവർ ആയതിനാൽ നല്ല പ്രതികരണം തന്നെ ആണ് പ്രേക്ഷകരിൽ നിന്നും കിട്ടിക്കൊണ്ടിരിക്കുന്നത്. ആദ്യ പ്രദർശനം വൻ വിജയം ആയതിനാൽ “ദ റെഡ് ബലൂൺ” വരുന്ന വെള്ളിയാഴ്ച വീണ്ടും ദാന മാൾ എപിക്സ് സിനിമ യിൽ പ്രദർശിപ്പിക്കും.