ബഹ്റൈനിൽ സാമ്പത്തിക ബാധ്യത മൂലം മലയാളി യുവാവ് ആത്മഹത്യ ചെയ്തു

New Update
jayan

മനാമ: ബഹ്റൈനിലെ ഹാജിയത്തിൽ പൊന്നാനി സ്വദേശിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ചെറുകിട പലചരക്ക് കച്ചവടം നടത്തിവന്നിരുന്ന തിരൂർ പടിഞ്ഞാറക്കര സ്വദേശി കോലൻഞാട്ടു വേലായുധൻ ജയൻ ആണ് സാമ്പത്തിക ബാധ്യത മൂലം ആത്മഹത്യ ചെയ്ത് 

Advertisment

കടബാധ്യത മൂലം ജയൻ പാസ്പോർട്ട് 500 ദിനാറിന് പണയം വെച്ചിരിക്കുകയാണെന്നാണ് വിവരം. ഇദ്ദേഹത്തിന്റെ അമ്മാവൻ 6 മാസങ്ങൾക്ക് മുമ്പ് നാട്ടിൽ നിന്ന് വന്ന ഉടനെ ആത്മഹത്യ ചെയ്തിരുന്നു. 

മൃതദേഹം നാട്ടിലേക്ക് എത്തിക്കാൻ ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഹെൽപ് ലൈൻ ടീം സ്പോൺസറും ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് നിയമ കാര്യങ്ങൾ നടന്നുവരികയാണ്. 

Advertisment