ബഹ്റൈനിൽ ഡോ. ഷഹ്‌നാബിയെ ഫ്രൻസ് സോഷ്യൽ അസോസിയേഷൻ ആദരിച്ചു

New Update
619c966e-669b-4218-8c10-3e1c601b530d

മനാമ: മദ്രാസ് സർവകലാശാലയിൽ നിന്നും ഗണിതശാസ്ത്രത്തിൽ ഡോക്റ്ററേറ്റ് കരസ്ഥമാക്കിയ സജീവ പ്രവർത്തക ഡോ. ഷെഹ്‌നാബിയെ ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ ആദരിച്ചു. ഐഡിയൽ പബ്ലിക്കേഷൻ ട്രസ്റ്റ് ചെയർമാനും പ്രമുഖ പണ്ഡിതനുമായ എം.കെ. മുഹമ്മദലി അവർക്കുള്ള മൊമെന്റോ നൽകി. അറിവിന്റെ വഴിയിൽ ഇനിയും കൂടുതൽ ഉയരങ്ങൾ താണ്ടാൻ കഴിയട്ടെ എന്ന് ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചവർ ആശംസിച്ചു. 

Advertisment

ഭർത്താവും കുട്ടികളുമായി കഴിയുമ്പോഴും പഠനത്തിനു വേണ്ടി സമയം കണ്ടെത്തുകയും ഉന്നത ബിരുദങ്ങൾ കരസ്ഥമാക്കുകയും ചെയ്യുക എന്നത് പലർക്കും ഏറെ ശ്രമകരമായ ഒന്നാണ്. എന്നാൽ  വലിയ കഠിനാദ്ധ്വാനത്തിലൂടെ തന്റെ ലക്ഷ്യത്തിലേക്കെത്താൻ സാധിച്ചു എന്നത് ഏറെ പ്രശംസനീയവും ഏവർക്കും മാതൃകയുമാണെന്നും പ്രാസംഗികർ ചൂണ്ടിക്കാട്ടി. 

എസ്. ഐ.ഓ അഖിലേന്ത്യാ ജനറൽ സെക്രട്ടറി അനീസ് റഹ്‌മാൻ, എച്. ആർ സെക്രട്ടറി ആതിസിം ഖാൻ എന്നിവർ സംബന്ധിച്ചു. പ്രസിഡന്റ്‌ സുബൈർ എം.എം അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്‌വി സ്വാഗതവും വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ സമാപനവും നിർവഹിച്ചു. അസോസിയേഷൻ നൽകിയ ആദരവിന്നെ താൻ ഏറെ വില മതിക്കുന്നുവെന്നും ഇതിൽ വലിയ സന്തോഷമുണ്ടെന്നും ബഹ്റൈൻ യൂണിവേഴ്സിറ്റി അസി. പ്രൊഫസർ കൂടിയായ ഡോ. ഷഹ്‌നാബി തൻ്റെ മറുപടി പ്രസംഗത്തിൽ വ്യക്തമാക്കി. 

ഫ്രൻഡ്‌സ്  അസോസിയേഷൻ പ്രവർത്തകൻ ആയ റിയാസിന്റെ ഭാര്യയാണ്. ദാറുൽ ഈമാൻ കേരള മദ്രസയിൽ പഠിക്കുന്ന മൂന്ന് കുട്ടികളുടെ മാതാവുമാണ് അവർ. വൈസ് പ്രസിഡൻ്റ് സമീർ ഹസൻ, വനിത വിഭാഗം പ്രസിഡന്റ് ലുബൈന ഇബ്രാഹിം, യൂത്ത് ഇന്ത്യ പ്രസിഡന്റ് അജ്മൽ ശറഫുദ്ധീൻ, അസി. ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു..

Advertisment