ബഹ്‌റൈൻ: ബി.എം.സി (ബഹ്‌റൈൻ മീഡിയ സിറ്റി) യുടെ കീഴിൽ, ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് അഭിമാനത്തോടെ ഒരു ആന്തോളജി സിനിമ - "ഷെൽറ്റർ" ബഹ്‌റൈനിലെ ദാനാമാളിലുള്ള എപ്പിക്സ് സിനിമയിൽ ഈ വരുന്ന ഏപ്രിൽ 10 മുതൽ അവതരിപ്പിക്കുന്നു.
/sathyam/media/media_files/2025/03/29/qEpuadHl92VAuViEIzEA.jpg)
ഇതിൽ ആകെ 4 വ്യത്യസ്ത പ്രമേയങ്ങളുള്ള ഹ്രസ്വചിത്രങ്ങളാള്ളത്. ഏകദേശം 100-ലധികം കലാകാരന്മാർ (എല്ലാവരും ബഹ്‌റൈനിൽ നിന്നുള്ളവർ) ഈ ഹ്രസ്വചിത്രങ്ങളിൽ അഭിനയിക്കുന്നു. ഇന്തോ-ബഹ്‌റൈനിന്റെ സാമൂഹിക-സാംസ്കാരിക ബന്ധങ്ങളെ പിന്തുണയ്ക്കുകയും ഈ രാജ്യത്തും ജിസിസിയിലും കലയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
/sathyam/media/media_files/2025/03/29/HCHV9GigPuzpFKtrpgIA.jpg)
ഇന്നലെ രാത്രി (25 മാർച്ച് 2025) ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റ് ഹാളിൽ നടന്ന ഞങ്ങളുടെ പത്രസമ്മേളനത്തിൽ നിന്നുള്ളതാണ് ചിത്രങ്ങൾ.
ബഹ്‌റൈൻ–ഇന്ത്യ സാംസ്‌കാരിക സമന്വയത്തിലൂന്നിയ ആദ്യസിനിമ എന്ന പ്രത്യേകതയോടെയാണ് ബഹ്‌റൈനിൽ നിന്നുള്ള നൂറിൽപരം കലാകാരന്മാർ ചേർന്ന ഷെൽട്ടർ എന്ന ആന്തോളജി സിനിമ പ്രദർശനത്തിന് എത്തുന്നത്. ബഹ്‌റൈനിലെ പ്രഥമ ആന്തോളജി സിനിമ എന്നതിനപ്പുറം ജിസിസിയിലെ തന്നെ ആദ്യത്തെ മലയാളം ആന്തോളജി സംരഭം എന്ന ബഹുമതിയും കൂടി ഷെൽറ്റർ ഇതോടെ സ്വന്തമാക്കി.
പൂർണമായും ബഹ്റൈനിൽചിത്രീകരിച്ച ഈ സിനിമ ഈവരുന്ന ഏപ്രിൽ 10 മുതൽ ദാനാമാളിലുള്ള എപിക്സ് സിനിമാസിൽ പ്രദർശനത്തിന് ഒരുങ്ങുകയാണ്.
/sathyam/media/media_files/2025/03/29/fkhcjT8zci3D6tqYtkGS.jpg)
നാല് ചെറു സിനിമകൾ ചേർന്ന ഷെൽറ്ററിൽ പ്രവാസികളായ മലയാളികളും, രാജസ്ഥാനി കലാകാരന്മാരും, പ്രശസ്തരായ ബഹ്‌റൈനികലാകാരന്മാരും വിവിധ വേഷങ്ങളിൽ എത്തുന്നുണ്ട്. ഈ ആന്തോളജി സിനിമ കാണാൻ എല്ലാ സിനിമാപ്രേമികളോടും അഭ്യർത്ഥിക്കുന്നു.