ബഹ്റൈൻ മലയാളി കൂട്ടായ്മയായ ബി.കെ.എസ് എഫ് സംഘടിപ്പിക്കുന്ന 'ഈദ് മജ്ലിസ് 2025' തിങ്കളാഴ്ച

New Update
BKSF EID NIGHT

ബഹ്റൈൻ : ബഹ്റൈനിലെ മലയാളികളുടെ കൂട്ടായ്മയായ ബഹ്റൈൻ കേരള സോഷ്യൽ ഫോറം ബി.കെ.എസ്.എഫ് ഈ വർഷത്തെ ചെറിയ പെരുന്നാൾ കുടുംബവുമൊത്ത് ഒത്ത് ചേർന്ന് നിറവേകാൻ
 'ഈദ് മജ്ലിസ് 2025' സംഘടിപ്പിക്കുന്നു,  

Advertisment

രണ്ടാം പെരുന്നാൾ ദിനമായ തിങ്കളാഴ്ച വൈകീട്ട് 7 മണിക്ക് മനാമ കെ .സിറ്റി പാർട്ടി ഹാളിൽ  പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളതായി ബഹ്റൈൻ കേരള സോഷ്യൽ ഫോറം രക്ഷാധികാരികളായ സുബൈർ കണ്ണൂർ, ബഷീർ അമ്പലായി എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു.


ബി.കെ.എസ് എഫ്.കൂട്ടായ്മ അംഗങ്ങൾക്ക് പുറമെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രശസ്തരും പങ്കെടുക്കും. കൂടാതെ  വിവിധ കലാപരിപാടികളും വിഭവസമൃദമായ ഭക്ഷണവും ഒരുക്കിയതായി  സംഘാടകർ അറിയിച്ചു.

Advertisment