ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update
/sathyam/media/media_files/2025/06/05/dhRzszKjlrFDgsBJJrwi.jpg)
ബഹ്‌റൈൻ : ബഹ്‌റൈനിലെ കലാ സാംസ്‌കാരിക സംഘടനയായ സെവൻ ആർട്സ് കൾച്ചറൽ ഫോറം നടത്തുന്ന ഈദ് നൈറ്റ് 2025 മ്യൂസിക്കൽ ഡാൻസ് കോമഡി ഷോ ജൂൺ ആറ് (ഒന്നാം പെരുന്നാൾ ദിവസം ) നടക്കും.
Advertisment
ഇന്ത്യൻ ക്ലബ്ബ് ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന പരിപാടിയിൽ ചലച്ചിത്ര പിന്നണി ഗായികയും മാപ്പിളപ്പാട്ടിന്റെ വാനമ്പാടിയുമായ രഹ്‌ന,കലാഭവൻ മണിയുടെ സ്വരസാദൃശ്യത്താൽ പ്രശസ്തനായ രഞ്ജു ചാലക്കുടി, പട്ടുറുമാൽ വിന്നറും സംഗീതസംവിധായകനുമായ അജയ് ഗോപാൽ, ഗായിക ശ്രീക്കുട്ടി തുടങ്ങിയവർ അവതരിപ്പിക്കുന്ന മ്യൂസിക്കൽ കോമഡി ഷോ ഉണ്ടായിരിക്കും. കൂടാതെ പ്രശസ്ത ഡാൻസ് ടീം ഒരുക്കുന്ന ഡാൻസ് പ്രോഗ്രാം ഉൾപ്പെടെ വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്.