/sathyam/media/media_files/2025/06/09/ntHyixp2qQPipKHVVa6m.jpg)
മനാമ: ബഹ്‌റൈനിലെ പ്രമുഖ കലാസാംസ്കാരിക സംഘടനയായ സെവൻ ആർട്സ് കൾച്ചറൽ ഫോറത്തിന്റെ രണ്ടാം വാർഷികവും പുതിയ കമ്മിറ്റിയുടെ ഉദ്ഘാടനവും ഓറ ആർട്സിന്റെ സഹകരണത്തോടെ ഇന്ത്യൻ ക്ലബ്ബ് ഗ്രൗണ്ടിൽ വെച്ച് നടത്തുകയുണ്ടായി ഇതിനോട് അനുബന്ധിച്ച് പെരുന്നാൾ ദിവസം സംഘടിപ്പിച്ച ഈദ് നൈറ്റ് 2025 മ്യൂസിക്കൽ ഡാൻസ് കോമഡി ഷോ ചിട്ടയായ പ്രവർത്തനങ്ങൾ കൊണ്ടും സംഘാടക മികവുകൊണ്ടും ജനസാഗരം തീർത്തു.
/sathyam/media/media_files/2025/06/09/Efz0OxndOsvNpaRjdozU.jpg)
ചലച്ചിത്ര പിന്നണി ഗായികയും മാപ്പിളപ്പാട്ടിന്റെ വാനമ്പാടിയുമായ രഹ്‌ന,കലാഭവൻ മണിയുടെ സ്വരസാദൃശ്യത്താൽ പ്രശസ്തനായ രഞ്ജു ചാലക്കുടി, പട്ടുറുമാൽ വിന്നറും സംഗീത സംവിധായകനുമായ അജയ് ഗോപാൽ,ഗായിക ശ്രീക്കുട്ടി തുടങ്ങിയവർ അവതരിപ്പിച്ച മ്യൂസിക്കൽ കോമഡി ഷോയും സെവൻ ആർട്സ് ലേഡീസ് വിങ്ങിന്റെയും ഓറ ഡാൻസ് ടീമിന്റെയും ഡാൻസ് പ്രോഗ്രാമുകളും മറ്റു വിവിധ കലാപരിപാടികളും ഈദ് ദിവസങ്ങളിൽ ബഹറിൻ കണ്ടതിൽ വെച്ച് ഏറ്റവും മികവാർന്ന പരിപാടികളിൽ ഒന്നായി മാറി.
/sathyam/media/media_files/2025/06/09/OtYVGDaBhCGE1ojyfeeF.jpg)
കനത്ത ചൂടിലും തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സെവൻ ആർട്സ് പുരുഷ വനിതാ വിഭാഗം വളണ്ടിയർമാർ കൃത്യതയോടും ക്ഷമയോടും ചിട്ടയായ പ്രവർത്തനം നടത്തിയത് ബഹ്‌റൈൻ മന്ത്രാലയം പ്രതിനിധിവരെ അഭിനന്ദിക്കുക ഉണ്ടായി. ചടങ്ങിൽ വച്ച് പുതിയ കമ്മിറ്റിയുടെ ഉദ്ഘാടനം പ്രസിഡന്റ് ജേക്കബ് തേക്കുതൊടിന്റെ അധ്യക്ഷതയിൽ ചീഫ് ഗസ്റ്റായ ക്യാപ്പിറ്റൽ ഗവർണ്ണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോഅപ്പ് ഡയറക്ടർ ശ്രീ യൂസഫ് ലോറി നിർവഹിക്കുകയുണ്ടായി.
ഇന്ത്യൻ ക്ലബ്ബ് പ്രസിഡന്റ് കാസ്സിസ്സ് കാമിലോ പെരേറ, പ്രോഗ്രാമിന്റെ ഡയറക്ടറും സെവന്‍ ആര്‍ട്ട്സ് കൾച്ചറൽ ഫോറത്തിന്റെ ചെയർമാനുമായ മനോജ് മയ്യന്നൂർ, സംഘടനയുടെ രക്ഷാധികാരിയും പ്രോഗ്രാം കമ്മിറ്റി ചെയർമാനുമായ മോനി ഒടിക്കണ്ടത്തിൽ, രക്ഷാധികാരിയും പ്രോഗ്രാം കമ്മിറ്റി കൺവീനറുമായ എം സി പവിത്രൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.ചടങ്ങിൽ ജനറൽ സെക്രട്ടറി ബൈജു മലപ്പുറം സ്വാഗതവും,ട്രഷറർ തോമസ് ഫിലിപ്പ് നന്ദിയും അറിയിച്ചു.
/sathyam/media/media_files/2025/06/09/7KtQauf3llDaNvxGbOzm.jpg)
വിവിധ കലാപരിപാടികളുടെ ചുമതലക്കാരായ രക്ഷാധികാരി ചെമ്പൻ ജലാൽ,വൈസ് പ്രസിഡന്റുമാരായ സത്യൻ കാവിൽ, വിപിൻ മാടത്തേത്ത്,കമ്മ്യൂണിറ്റി വിങ് സെക്രട്ടറി മണിക്കുട്ടൻ, എന്റർടൈൻമെന്റ് സെക്രട്ടറി മിനി മാത്യു,ജോയിന്റ് സെക്രട്ടറി ജയേഷ് താന്നിക്കൽ, ലേഡീസ് വിങ് പ്രസിഡന്റ് അഞ്ചു സന്തോഷ്, ലേഡീസ് വിങ് കോഡിനേറ്റർ മുബീന മൻഷീർ, മെമ്പർഷിപ്പ് സെക്രട്ടറി സുഭാഷ് തോമസ്, സ്പോർട്സ് സെക്രട്ടറിമാരായ ജയ്സൺ വർഗീസ്, സുനീഷ്കുമാർ, ജോബ്സെൽ,സെക്രട്ടറി ഷമീർ സലീം,ലേഡീസ് വിങ് സെക്രട്ടറി ലിപി ജയ്സൺ, എന്റർടൈൻമെന്റ് ജോയിന്റ് സെക്രട്ടറി Dr. അഞ്ജന വിനീഷ്, കമ്മ്യൂണിറ്റി വിംഗ് ജോയിന്റ് സെക്രട്ടറി ബോബി പുളിമൂട്ടിൽ, സലിം നൗഷാദ്, മെമ്പർഷിപ്പ് അസിസ്റ്റന്റ് സെക്രട്ടറി അജി പി ജോയ്,മോൻസി ബാബു, ലേഡീസ് വിങ് വൈസ് പ്രസിഡണ്ട് ദീപ്തി റിജോയ്,ജോയിന്റ് സെക്രട്ടറി മുഫീദ മുജീബ്, സ്മിത മയ്യന്നൂർ, സുനി ഫിലിപ്പ്,വിശ്വാ സുകേഷ്,സലീഹ ഫൈസൽ,അരുണിമ ശ്രീജിത്ത്,ഷീന നൗഫൽ,ഫൈസൽ പാട്ടാണ്ടി തുടങ്ങിയവർ നേതൃത്വം നൽകി. ബഹ്‌റൈനിലെ സാമൂഹിക സംഘടന നേതാക്കന്മാരും വിവിധ സാമൂഹിക പ്രവർത്തകരുടെയും നിറസാന്നിധ്യം പരിപാടിക്ക് മാറ്റുകൂട്ടുകയുണ്ടായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us