/sathyam/media/media_files/nuKnpRsejKQ310LPe0D8.jpg)
മനാമ.കെ എം സി സി സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 18-ാമത് പാർലമെൻ്റ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന് സംസ്ഥാന കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിൽ തുടക്കം കുറിച്ചു ....
ജനകീയമായ തിരഞ്ഞെടുപ്പ് കൺവെൻഷൻ കെ എം സി സി അദ്ധ്യക്ഷൻ എ ഹബീബ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ പി സി സി രാഷ്ട്രീയകാര്യസമിതി അംഗവും മുൻ കൊല്ലം ഡി സി സി പ്രസിഡൻ്റുമായ അഡ്വ ബിന്ദു കൃഷ്ണ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ യൂത്ത് കോൺഗ്രസ് ആൾ ഇന്ത്യാ ജനറൽ സെക്രട്ടറി അഡ്വ വിദ്യ ബാലകൃഷ്ണൻ, മലപ്പുറം ജില്ല ഡിസിസി പ്രസിഡൻ്റ് അഡ്വ വി എസ് ജോയ്, കെപിസിസി അംഗം എ എം രോഹിത് എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തി.
ഒഐസിസി പ്രസിഡൻ്റ് ഗഫൂർ ഉണ്ണികുളം, ഐവൈസിസി പ്രസിഡൻ്റ് ഫാസിൽ വട്ടോളി,
ഐഒസി ജനറൽ സെക്രട്ടറി ബഷീർ അമ്പലായി എന്നിവർ പ്രസംഗിച്ചു.
ഐ ഒ സി സി വർക്കിങ് പ്രസിഡൻ്റ് ബോബി പാറയിൽ, ഐഒസിസി ഗ്ലോബൽ സെക്രട്ടറി രാജു കല്ലുംപുറം, ബിനു കുന്നന്താനം, റംഷാദ് അയിലക്കാട്, അലൻ ഐസക്ക് റഫീഖ് തോട്ടക്കര, റസാഖ് മൂഴിക്കൽ, കെ പി മുസ്തഫ, ശംസുദ്ദീൻ വെള്ളികുളങ്ങര,എപി ഫൈസൽ, സലീം തളങ്കര, അലി കൊയിലാണ്ടി, അനസ് റഹീം, കുട്ടൂസ മുണ്ടേരി, എം എ റഹ്മാൻ, ഷാജഹാൻ പരപ്പൻ പൊയിൽ തുടങ്ങിയവര്‍ പങ്കെടുത്തു.
കെ എം സി സി ജനറൽ സെക്രട്ടറി ഹസൈനാർ കളത്തിങ്കൽ സദസ്സിനെ സ്വാഗതം ചെയ്ത പരിപാടിയിൽ വൈസ് പ്രസിഡൻ്റ് ഗഫൂർ കൈപ്പമംഗലം നന്ദി പറഞ്ഞു.