ബഹ്‌റൈനിലെ ഇന്ത്യക്കാർ എംബസി ആ​വ​ശ്യ​ങ്ങ​ൾക്കായി ഇനി മുതൽ EolBh CONNECT ആപ്പിലൂടെ ബുക്ക്‌ ചെയ്യണം

New Update
EolBh CONNECT

മനാമ: ബ​ഹ്റൈ​നി​ലെ ഇ​ന്ത്യ​ക്കാ​ർക്ക്‌ പാ​സ്​​പോ​ർ​ട്ട്, എം​ബ​സി ആ​വ​ശ്യ​ങ്ങ​ൾക്കായി ഇ​നി​ മു​ത​ൽ EoIBh CONNECT ആ​പ്പ് മു​ഖേ​ന ബു​ക്ക് ചെ​യ്യ​ണമെന്ന് അധികൃതർ അറിയിച്ചു. ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ആ​പ്ലി​ക്കേ​ഷ​ൻ ആ​യ EoIBh CONNECTപ്ലേ ​സ്റ്റോ​റി​ൽ​ നി​ന്നോ ആ​പ്പ് സ്റ്റോ​റി​ൽ നി​ന്നോ ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​നാവും. 

Advertisment

ഇ-​മൈ​ഗ്രേ​റ്റ്, വെ​ൽ​ഫ​യ​ർ ഇ​ഷ്യൂ​സ്, മി​സ​ലേ​നി​യ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ്സ്, അ​റ്റ​സ്റ്റേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ബ​ർ​ത്ത്/ ഡെ​ത്ത് സ​ർ​ട്ടി​ഫി​ക്ക​റ്റ്, കോ​ൺ​സു​ലാ​ർ ഓ​ഫീ​സ​റെ കാ​ണാ​നു​ള്ള അ​പ്പോ​യി​ൻ​മെ​ന്റു​ക​ൾ, സ​റ​ണ്ട​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​ൻ​ഡ് ഒ.​സി.​ഐ കാ​ർ​ഡ് എന്നീ സർവി​സു​ക​ൾ എം​ബ​സി​യാ​ണ് ന​ൽ​കു​ന്ന​ത്.

എ​ല്ലാ​വി​ധ പാ​സ്​​പോ​ർ​ട്ട് സേ​വ​ന​ങ്ങ​ൾ, വി​സ സ​ർ​വി​സു​ക​ൾ, പൊ​ലീ​സ് ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, എന്നി​വ​യ്ക്ക് ആ​പ്പി​ലൂ​ടെ പാ​സ്​​പോ​ർ​ട്ട് സ​ർ​വി​സ് സെൻറ​ർ തി​ര​ഞ്ഞെ​ടു​ക്ക​ണം. ന​മു​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ തീ​യ​തി​യും സ​മ​യ​വും തി​ര​ഞ്ഞെ​ടു​ക്കാം. ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നത് വഴി സ​മ​യം ലാ​ഭി​ക്കാ​ൻ സാ​ധി​ക്കും എ​ന്ന​താണ് ഏറ്റവും വലിയ പ്രത്യേകത. 

അതേസമയം ഒ​രു കു​ടും​ബ​ത്തി​ലെ ര​ണ്ട് അം​ഗ​ങ്ങ​ൾ​ക്ക് സേ​വ​നം ല​ഭ്യ​മാ​ക​ണ​മെ​ങ്കി​ൽ ര​ണ്ട് അ​പ്പോ​യി​ൻ​മെ​ന്റ് എടുക്കണം. ആ​പ്പി​ലൂ​ടെ ആ​ണ് അ​പ്പോ​യ്മെ​ന്റു​ക​ൾ എ​ന്ന​തി​നാ​ൽ എം​ബ​സി​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​നും സാ​ധി​ക്കും.

Play store Link : https://play.google.com/store/apps/details?id=com.immneos.activity&pcampaignid=web_share

Apple Link: https://apps.apple.com/bh/app/eoibh-connect/id1617511490

Advertisment