പ്രവാസി എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ഖമർബാനു വലിയകത്ത് ജിഎംഫ്. ജിസിസി വനിതാ കോഡിനേറ്റർ

New Update
81674ad7-f1fc-4b17-86a3-85224507936f

മനാമ:- ഗൾഫ് മലയാളി ഫെഡറേഷൻ ജിസിസി വനിത കോർഡിനേറ്ററായി   35 വർഷക്കാലമായി റിയാദിലെ നിറസാന്നിധ്യവും,  അറിയപ്പെടുന്ന എഴുത്തുകാരിയുമായ പാലക്കാട് സ്വദേശിനി ഖമർബാനു ടീച്ചറെ തിരഞ്ഞെടുത്തു.

Advertisment

സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുകയും, തുച്ഛ വരുമാനക്കാരായ വനിത ക്ലീനിങ് തൊഴിലാളികളുടെ വിഷയങ്ങളിലും ഇടപെടുന്ന വ്യക്തിത്വമാണ്. നാലുവർഷക്കാലമായി ഗൾഫ് മലയാളി ഫെഡറേഷൻ റിയാദ് സെൻട്രൽ കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് അംഗമായും കോഡിനേറ്റർ ആയും  പ്രവർത്തിച്ചു. 

ജിസിസി രാജ്യങ്ങളിലെ പ്രവാസി സ്ത്രീകളുടെയും കുടുംബങ്ങളുടെയും ഉന്നമനത്തിന് കൂടുതൽ മികവുറ്റ പ്രവർത്തനവുമായി മുന്നോട്ടു പോകുമെന്ന് ടീച്ചർ അഭിപ്രായപ്പെട്ടു.

Advertisment