മനാമ : ഇന്ത്യയുടെ 76 -) മത് റിപ്പബ്ലിക് ദിനാ ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യാ ചരിത്രത്തെ ആസ്‌പദമാക്കി ബഹ്‌റൈനിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് സീറോ മലബാർ സൊസൈറ്റി ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ട ഫാമിലി ക്വിസ് മത്സരത്തിൽ സിബു ജോർജ്, ജൊഹാൻ സിബു (ടീം ഇൻഡസ്) ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ചിത്തിര എന്നാഴിയിൽ, അധ്വിക് (ടീം ഗംഗ), സജിത സതീശൻ, അനുവിന്ദ് (ടീം നർമദ) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾക്കർഹരായി.
തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ വിജയികൾക്കുള്ള സമ്മാനദാനം (ട്രോഫി, ഗാന്ധിജിയുടെ ആത്മകഥ, ക്യാഷ് പ്രൈസ് ) *ബഹ്‌റൈൻ മീഡിയ സിറ്റി സി എം ഡി ഫ്രാൻസിസ് കൈതരാത്ത് നിർവഹിച്ചു.*
ഒഐസിസി ബഹ്‌റൈൻ തൃശൂർ ജില്ലാ പ്രസിഡന്റ് പി.ടി. ജോസഫ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജെയ്സൺ മഞ്ഞളി സ്വാഗതവും വൈസ് പ്രസിഡന്റ് ഡിന്റോ ഡേവിഡ് നന്ദിയും പറഞ്ഞു.
പരിപാടികൾക്ക് ജോയ്സൺ ദേവസി,ബെന്നി പാലയൂർ എന്നിവർ നേതൃത്വം നൽകി.
ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, ഒഐസിസി ആക്ടിങ് പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറി സയ്യിദ്. എം. എസ്,ട്രഷറർ ലത്തീഫ് ആയഞ്ചേരി,വൈസ് പ്രസിഡന്റ് മാരായ ജവാദ് വക്കം, നസിം തൊടിയൂർ,സെക്രട്ടറി നെൽസൺ വർഗീസ്, ഒഐസിസി നേതാക്കളായ സൽമാനുൽ ഫാരിസ്,റംഷാദ് അയിലക്കാട്, അലക്സ് മഠത്തിൽ, ചന്ദ്രൻ വളയം തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.
ക്വിസ് മാസ്റ്റർ അനീഷ് നിർമലൻ വളരെ വ്യത്യസ്തയോടെ അവതരിപ്പിച്ച പരിപാടി മത്സരാർഥികളിലേക്കും കാണികളിലേക്കും അറിവിന്റെ പുതിയ വാതായനം തുറന്നുവെച്ചു.