/sathyam/media/media_files/2025/08/28/a9bf0f96-041d-40f4-8b0e-e14706af851b-2025-08-28-17-20-35.jpg)
ബഹ്‌റൈൻ : ബഹ്‌റൈനിലെ എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ഫെഡ് ബഹ്‌റൈൻ ഈ വർഷത്തെ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു, പ്രസിഡന്റ് വൻസൺ മെൻഡീസ്ന്റെ അധ്യക്ഷതയിൽ ബിഎംസി ഹാളിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സുനിൽ ബാബു സ്വാഗതം പറഞ്ഞു, കോർ കമ്മിറ്റി കൺവീനർ റോയ് സെബാസ്റ്റ്യൻ, ലേഡീസ് വിംഗ് സെക്രട്ടറി ജിഷ്ന രഞ്ജിത്,ട്രെഷറർ ലതീഷ് മോഹൻ, മെമ്പർഷിപ് സെക്രട്ടറി ജയേഷ് ജയൻ, എന്റർടൈൻമെന്റ് സെക്രട്ടറി ഷാജി ജോസഫ് എന്നിവർ ഓണാഘോഷം നടത്തിപ്പിനെക്കുറിച്ചു സംസാരിച്ചു.
ഓണാഘോഷ കമ്മിറ്റിയുടെ ജനറൽ കൺവീനർ ആയി ക്ലോഡി ജോഷി യെ തെരഞ്ഞെടുത്തു, ഓണാഘോഷം ഒക്ടോബർ 10ന് ഗുദൈബിയയിലുള്ള സ്വിസ് ഇന്റർനാഷണൽ ഹോട്ടലിൽ വച്ച് വിവിധ കലാപരിപാടികളും, വിഭവസമൃദ്ധമായ സദ്യയോടുകൂടി നടത്തുവാൻ തീരുമാനിച്ചു,
എന്റർടൈൻമെന്റ് പ്രോഗ്രാം കോഡിനേറ്റർ ആയി ഷാജി ജോസഫ്, ജിഷ്ണ രഞ്ജിത്ത്,
ഓണസദ്യ കോഡിനേറ്റർ ബിനു ശിവൻ, ഗെയിംസ് കോർഡിനേറ്റർ ക്രിസ്റ്റോഫർ, കൂപ്പൺ കോർഡിനേറ്റർസ് ആയി രഞ്ജിത് രാജു, ജയകൃഷ്ണൻ എന്നിവരെ തിരഞ്ഞെടുത്തു, ഈ വർഷത്തെ ഓണാഘോഷ പോസ്റ്റർ പ്രസിഡന്റ് സ്റ്റീവൻസൺ സെക്രട്ടറി സുനിൽ ബാബു എന്നിവർ ചേർന്ന് മുൻപ്രസിഡന്റ് ശ്രീ രമേശിന് കൈമാറി ഉദ്ഘാടനം ചെയ്തു.